ന്യൂഡൽഹി : ക്വിറ്റ് ഇന്ത്യ സമരകാലത്ത് തന്റെ അമ്മയ്‌ക്ക് ലഭിച്ച ത്രിവർണ്ണ പതാകയുടെ ചിത്രം പങ്കുവെച്ച് നടൻ സതീഷ് ഷാ. 1942 ൽ അമ്മയ്‌ക്ക് ലഭിച്ച പതാകയാണിത് എന്നാണ് സതീഷ് ഷാ അവകാശപ്പെടുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത്. അതേസമയം പതാകയുടെ ആധികാരികത സംബന്ധിച്ച ചർച്ചകളും ഇതിന് പിന്നാലെ ട്വിറ്ററിൽ തലപൊക്കി.
The very same TIRANGA DHWAJ my mother had got during Quit India Movement 1942 pic.twitter.com/gIk64iOCnY
— satish shah🇮🇳 (@sats45) August 9, 2022
രാജ്യം 75 ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ”1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് അമ്മയ്‌ക്ക് കിട്ടിയ അതേ തിരംഗ ധ്വജ്” എന്നും കുറിച്ചിട്ടുണ്ട്. ചിത്രത്തിന് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
1947 ജൂലൈ 22 ന് നടന്ന ഭരണഘടനാ അസംബ്ലിയുടെ യോഗത്തിലാണ് അശോകചക്രമുള്ള ത്രിവർണ്ണ പതാക ഔദ്യോഗികമായി ഇന്ത്യൻ ദേശീയ പതാകയായി അംഗീകരിച്ചത്. എന്നാൽ അതിന് മുൻപ് നടന്ന സമര റാലികളിലെ ചിത്രങ്ങളിൽ അശോകചക്രമുള്ള ദേശീയ പതാകകൾ കാണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ക്വിറ്റ് ഇന്ത്യ സമരകാലത്ത് ലഭിച്ച പതാക തന്നെയാകാം എന്നും വാദങ്ങൾ ഉയരുന്നുണ്ട്.
Comments