കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം അവധി പ്രഖ്യാപിച്ചത് തെറ്റായി പോയി എന്ന് തോന്നുന്നില്ല; പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം അവധി പ്രഖ്യാപിച്ചത് തെറ്റായി പോയി എന്ന് തോന്നുന്നില്ല; പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം അവധി പ്രഖ്യാപിച്ചത് തെറ്റായി പോയി എന്ന് തോന്നുന്നില്ലെന്ന് കാരണസഹിതം വിശദീകരിച്ച് എറണാകുളം ജില്ലാ കളക്ടർ രേണുരാജ്. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിൽ സാങ്കേതിക തടസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കളക്ടർ സമ്മതിച്ചു. അതിൽ കുറ്റപ്പെടുത്തുന്നതിലും പരാതി പറയുന്നതിലും തനിക്ക് വിഷമമില്ലന്നും താനാണെങ്കിലും ഈ അവസ്ഥയിൽ ഇങ്ങനെ തന്നെയാണ് പ്രതികരിക്കുകയുള്ളു എന്നും കളക്ടർ കൂട്ടിചേർത്തു.

സംഭവത്തെ കുറിച്ച് രേണു രാജ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. അന്ന് പുലർച്ചെ വന്ന ജാഗ്രതാ മുന്നറിയിപ്പിലും മഴക്ക് സാധ്യത ഉണ്ടെന്നു മാത്രമേ സൂചന നൽകിയുള്ളൂ. ഈ കാരണത്താൽ ജില്ലയിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ അന്നേ ദിവസം രാവിലെ 7.30ന് ആണ് ജില്ലയിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും ഉച്ചയോടു കൂടി നദികളിൽ വെള്ളം ഉയരാൻ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വരുന്നത്. ഈ വിവരമനുസരിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും രേണുരാജ് വ്യക്തമാക്കി.

രാവിലെ ലഭിച്ച വിവരമനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മഴ മൂലം വെള്ളം കയറി കൂടുതൽ അപകടങ്ങളിലേക്ക് കാര്യങ്ങൾ ചെന്നവസാനിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചെങ്കിൽ ഇപ്പോൾ വിമർശിച്ചവർ തന്നെ ഇതെല്ലം മാറ്റി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്തേനെ എന്നും കളക്ടർ കൂട്ടിച്ചേർത്തു. തന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കളക്ടർ ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ റെഡ് അലർട്ടും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ച ദിവസം ജില്ലാ കളക്ർ രേണുരാജുവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചത് വൈകി എന്നാരോപിച്ചായിരുന്നു രേണുരാജിനെതിരെ വിമർശനം ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അശ്ലീല ഭാഷയിലായിരുന്നു പലരും രേണുരാജുവിനെതിരെ അന്ന് പ്രതികരിച്ചത്

Tags: FLOODRENU RAJ IAS
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies