മോഹൻലാലുമായി അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ രക്ഷാബന്ധന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന് എത്തിയതാണ് താരം. മോഹൻലാൽ എനിക്കേറ്ററ്വും ഇഷ്ടപ്പെട്ട നടനാണെന്ന് പറഞ്ഞ അക്ഷയ് കുമാർ തനിക്ക് അദ്ദേഹത്തോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനുളള ആഗ്രഹഹം തുറന്നു പറയുകയായിരുന്നു. ഈ കാര്യം പ്രിയദർശനുമായി താൻ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ അഭിനയിച്ച നിരവധി ചിത്രങ്ങൾ ഹിന്ദിയിലേക്ക് മാറ്റിയപ്പോൾ അതിൽ അദ്ദേഹത്തിന്റെ വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ അഭിനയിക്കാൻ സാധിക്കില്ല. പല രംഗങ്ങളിലും അദ്ദേഹം അഭിനയിക്കുന്നത് കണ്ടു ഞാൻ ഞെട്ടിത്തരിച്ചു നിന്നിട്ടുണ്ട്. എത്ര അനായാസകരമായിട്ടാണ് അദ്ദേഹം പല വേഷങ്ങളും ചെയ്യൂന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാബന്ധൻ എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്താൽ താങ്കൾ അതിൽ അഭിനയിക്കുമോ എന്ന് ചോദിച്ച ആൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. പക്ഷെ എനിക്ക് സ്വയം മലയാളം സംസാരിച്ച് അഭിനയിക്കാനാണ് ഇഷ്ടം. വളരെ വൈകാതെ തന്നെ ഞാൻ ഒരു മലയാള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Comments