മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. സാംഭാജിനഗർ സ്വദേശി സെയ്ദ് നബിയെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി.
മദ്ധ്യപ്രദേശ് സ്വദേശിനിയാണ് സെയ്ദിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. പിതാവ് മരിച്ച പെൺകുട്ടി ജോലി തേടിയാണ് മഹാരാഷ്ട്രയിൽ എത്തിയത്. തുടർന്ന് സാംഭാജിനഗറിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇവിടെയാണ് സയിദും ജോലി ചെയ്തിരുന്നത്. ഭാര്യയും കുട്ടികളുമുള്ള ഇയാൾ ഇതെല്ലാം മറച്ചുവെച്ച് പെൺകുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് പീഡിപ്പിക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു.
പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായി. എന്നാൽ ഇയാൾ പെൺകുട്ടിയെ ഇയാൾ നിർബന്ധിപ്പിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കുകയായിരുന്നു. ഇക്കാര്യം യുവതി ചോദ്യം ചെയ്തപ്പോഴായിരുന്നു ഇയാൾ ഭാര്യയും മക്കളുമുള്ള വിവരം വെളിപ്പെടുത്തിയത്. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Comments