ന്യൂഡൽഹി: സ്വാതന്ത്ര്യദിനം ഏറ്റവും മനോഹരമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് 3 നാൾ മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നിർദേശം നൽകിയത്. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഓരോ ജില്ലയിലേയും ഒരു പ്രധാന കേന്ദ്രത്തിൽ സ്വച്ഛ്ഭാരത് ക്യാമ്പെയിൻ സംഘടിപ്പിക്കാനും ഇതിനൊപ്പം രണ്ടാഴ്ച മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ക്യാമ്പെയിൻ സംഘടിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Comments