'മൂവ് യുവർ ബോഡി' ; മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മൂവ് യുവർ ബോഡി’ ; മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:30 pm IST
Facebook
Twitter
WhatsAppTelegram

ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിച്ച് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ ‘മൂവ് യുവർ ബോഡി ‘ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി. എമ്മി അവാർഡ് നോമിനിയും പ്രശസ്ത ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൾ വഹാബാണ്. വിനായക് ശശികുമാർ എഴുതിയ ഗാനം സിദ്ധാർത്ഥ് മേനോനാണ് ആലപിച്ചത്.

ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്ക് രചിച്ചിരിക്കുന്നത്. നവാഗതനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനാണ് നായിക. ഹൃദയത്തിലെ ജനപ്രിയ ഗാനങ്ങൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടെയാണ് ഇത്.മൈക്കിലെ ‘ലഡ്കി’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.

രണദിവെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. മറ്റൊന്ന് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നു. സംഗീതവും വൈകാരിക നിമിഷങ്ങളും ചേർന്നൊരുക്കിയ, സമകാലീക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന മൈക്ക് ഓഗസ്റ്റ് 19-ന് തീയേറ്ററുകളിലെത്തും. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

 

Tags: cinemaMALAYALAM MOVIEmike
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies