'പുതിയ മുഖം'; അടുത്ത തലമുറ ഹെക്ടർ ഉടൻ- MG Hector, Hector SUV
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘പുതിയ മുഖം’; അടുത്ത തലമുറ ഹെക്ടർ ഉടൻ- MG Hector, Hector SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 08:02 pm IST
FacebookTwitterWhatsAppTelegram

ചൈനീസ് വാഹന ബ്രാൻഡ് ആയ എംജി മോട്ടോർ ഇന്ത്യയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണ് എംജി ഹെക്ടർ എസ്‍യുവി. ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മിന്നും താരത്തെ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കമ്പനി. അപ്‌ഡേറ്റ് ചെയ്ത വാഹനത്തിന്റെ പുതിയ ഒരു ടീസറും തങ്ങളുടെ ആരാധകർക്ക് വേണ്ടി എംജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ഉടൻ തന്നെ പുതിയ എംജി ഹെക്ടർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഹനം ലോഞ്ച് ചെയ്യുന്ന തിയതി ഔദ്യോഗികമായി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2019-ൽ ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചതിനു ശേഷം ഹെക്ടർ എസ്‍യുവിയ്‌ക്ക് വരുന്ന ആദ്യത്തെ അപ്‌ഡേറ്റാണിത്. മുൻ തലമുറ ഹെക്ടർ എസ്‍യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രധാനമായും മുൻഭാ​ഗത്തെ ആർഗൈൽ- ഇൻസെപേർഡ് ഡയമണ്ട് ഫ്രണ്ട് ഗ്രില്ലിന് കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ആർഗൈൽ-ഇൻസ്‌പേർഡ് ഡയമണ്ട് മെഷ് ഗ്രിൽ എന്ന് എംജി മോട്ടോർ വിശേഷിപ്പിക്കുന്ന ഗ്രിൽ കൂടുതൽ ഭം​ഗിയോടെയാണ് പുതിയ എസ്‍യുവിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവശത്തുമുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ചെറുതും വലിപ്പം കുറഞ്ഞതുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹെഡ്‌ലാബുകളിലും ടെയിൽലാബുകളിലും പരിഷ്‌കാരങ്ങളുണ്ട്. ഹെക്ടറിന്റെ ക്യാബിനുള്ളിലും പുതിയ മാറ്റങ്ങൾ കമ്പനി വരുത്തുന്നു.

ഒരു പുതിയ 14 ഇഞ്ച്, പോർട്രെയിറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തിൽ ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് ടെസ്‌ല മോഡൽ-എസിൽ വാഗ്ദാനം ചെയ്യുന്ന യൂണിറ്റിന് സമാനമാണ്. ലംബമായി സ്ഥാപിച്ചിട്ടുള്ള എസി വെന്റുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡ് പൂർണ്ണമായും പരിഷ്കരിക്കും. വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കീ, പേഴ്സണൽ എഐ അസിസ്റ്റന്റ് എന്നിവയും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. കൂടാതെ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനുള്ള പാർക്കിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റേഡർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുള്ള ലെവൽ 2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ(ADAS) പുതിയ 2022 ഹെക്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്.

എംജി ഹെക്ടർ 2022 ഫേസ്‍ലിഫ്റ്റ് എസ്‍യുവിയ്‌ക്ക് 168 bhp ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനും 141 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും നൽകാനാണ് സാധ്യത. പുതിയ എസ്‍യുവിയിലും 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് യൂണിറ്റ് തന്നെ ഉപയോ​ഗിക്കും എന്നാണ് റിപ്പോർട്ടുകൾ. മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം വാഹനത്തിൽ ഗ്യാസോലിൻ മോട്ടോറും ലഭിക്കും. 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സുകൾ കമ്പനി നൽകുന്നു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies