തൃശൂർ: ഒല്ലൂരിൽ ഹോട്ടലിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൊളഴുക്കുള്ളി സ്വദേശി ശരത്, ഐക്യനഗർ സ്വദേശികളായ ഹരികൃഷ്ണൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പൂച്ചെട്ടി ജംഗ്ഷനിലെ ഒരു വീടിന് മുൻപിൽ അക്രമി സംഘം മൂത്രമൊഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു സംഘർഷമുണ്ടായത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരാണ് സംഭവം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ഓട്ടോ സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിന് നേർക്ക് പ്രതികൾ ചേർന്ന് ബോംബ് എറിയുകയായിരുന്നു.
ഇതിന് ശേഷം ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെയും ബന്ധുവിനെയും മകനെയും മർദ്ദിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കൊളഴുക്കുള്ളിയിലെ ഗോഡൗണിലാണ് ബോംബ് നിർമ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
Comments