മുംബൈ: ഇനി പാരീസ് ഒളിമ്പിക്സ് സ്വർണ്ണം രാജ്യത്തിന് നേടിക്കൊടുക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്ന് ബാഡ്മിന്റൺ താരം പി.വി.സിന്ധു. പ്രധാനമന്ത്രി നരേന്ദ്രമോദി കായികരംഗത്തിന് നൽകുന്ന പിന്തുണ ഏറെ ആവേശവും പ്രചോദനവുമാണെന്ന് സിന്ധു പറഞ്ഞു.
വിദേശപരിശീലകനും കൊറിയൻ മുൻ താരവുമായ പാർക്കിന്റെത് നിർണ്ണായക സഹായ മാണെന്ന് സിന്ധു പറഞ്ഞു. ലോകതാരങ്ങളിൽ എല്ലാവരുമായി സ്ഥിരം മത്സരിക്കുന്ന തിനാൽ അതിനനുസരിച്ച് പരിശീലനത്തിൽ മാറ്റം വരുത്താറുണ്ട്. മത്സരിക്കാ നിറങ്ങുന്ന ടൂർണ്ണമെന്റി നനുസരിച്ചും മാറ്റങ്ങളെ ഉൾക്കൊണ്ടാറുണ്ടെന്നും സിന്ധു പറഞ്ഞു.
കൊറിയൻ പരിശീലകനുമായുള്ള ബന്ധം ഏറെ രസകരവും പ്രേരണാദായകവുമാണെന്ന് പറഞ്ഞ സിന്ധു തന്റെ വിജയത്തിൽ പാർക് കാണിക്കുന്ന ആവേശം ഇന്ത്യ മുഴുവൻ ഏറ്റെടുത്തതിൽ സന്തോഷം പങ്കുവെച്ചു. താൻ പഠിപ്പിച്ച ജയ് ഹിന്ദ് എന്ന മുദ്രാവാക്യം കോമൺവെൽത്ത് വേദിയിൽ തനിക്കൊപ്പം പാർക്ക് മുഴക്കിയത് ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു.
ബാഡ്മിന്റണിൽ ഇന്ത്യയുടേത് സുവർണ്ണകാലമാണ്. പുരുഷ ടീം ചരിത്രത്തിലാദ്യമായി തോമസ് കപ്പ് നേടുന്നു. കോമൺവെൽത്തിൽ സ്വർണ്ണം നേടുന്നു. ഡബിൾസിലും പുതിയ താരോദയങ്ങൾ ഉണ്ടാകുന്നു ഇതെല്ലാം ഇന്ത്യയുടെ ഭാവി ഉജ്ജ്വലമാണെന്നാണ് കാണിക്കു ന്നതെന്നും സിന്ധു പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബാഡ്മിന്റൺ ഹരമായി മാറുന്നതിൽ നിലവിലെ ടീം ഇന്ത്യയുടെ പ്രകടനം ഏറെ സഹായിക്കുന്നുണ്ടെന്നും സിന്ധു പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിലെ നേട്ടം എല്ലാ കായിക രംഗത്തിനും ഒരുപോലെ ആവേശം പകർന്നിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കായിക മേഖലയിലെ ലോകചാമ്പ്യന്മാർ പിറക്കുന്ന സമീപകാലത്തെ കാഴ്ച ആവേശം തരുന്നു. എല്ലാ താരങ്ങളുമായി സംസാരിക്കാറുണ്ടെന്നും അവരുടെ പരിശീലന രീതികളെ പരിചയപ്പെടാൻ ശ്രമിക്കാറുണ്ടെന്നും സിന്ധു പറഞ്ഞു.
Comments