ക്ലാസാണ് 'ക്ലാസിക്'; 'സ്‌കോർപിയോ ക്ലാസിക്' പുറത്തിറക്കാൻ മഹീന്ദ്ര; എന്താണ് മാറ്റങ്ങൾ?- Mahindra, Scorpio Classic
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്ലാസാണ് ‘ക്ലാസിക്’; ‘സ്‌കോർപിയോ ക്ലാസിക്’ പുറത്തിറക്കാൻ മഹീന്ദ്ര; എന്താണ് മാറ്റങ്ങൾ?- Mahindra, Scorpio Classic

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 06:16 pm IST
Facebook
Twitter
WhatsAppTelegram

വാഹന പ്രേമികളുടെ എക്കാലത്തേയും ഇഷ്ട വാഹനമാണ് സ്കോർപിയോ. ഇപ്പോൾ മഹീന്ദ്ര തങ്ങളുടെ പുതിയ സ്‌കോർപിയോ ക്ലാസിക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ആദ്യമാണ് എസ്‍യുവിയുടെ ബി​ഗ് ഡാഡി എന്ന് വിളിക്കപ്പെടുന്ന സ്കോർപിയോ N കമ്പനി പുറത്തിറക്കിയത്. പിന്നാലെ സ്‌കോർപിയോ ക്ലാസിക് കൂടി എത്തുന്നതോടെ എതിരാളികളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഓഗസ്റ്റ് 20 മുതൽ ഇന്ത്യൻ വിപണിയിൽ വാഹനം വിൽപ്പനയ്‌ക്ക് എത്തും.

എസ്, എസ് 11 എന്നീ രണ്ട് വേരിയന്റുകളിൽ സ്കോർപിയോ ക്ലാസിക് മഹീന്ദ്ര വാഗ്ദാനം ചെയ്യും. സ്കോർപിയോയുടെ മുൻ തലമുറ പുനർനിർമ്മിക്കപ്പെടുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിച്ചത്. എന്നാൽ മാറ്റങ്ങൾ വരുത്തി പുറത്തിറക്കിയിരിക്കുകയാണ് സ്കോർപ്പിയോ ക്ലാസിക്. ലംബത്തിലുള്ള 6 സ്ലാറ്റുകളുള്ള ചെറുതായി പുനർരൂപകൽപ്പന ചെയ്‍ത ഗ്രില്ലും മഹീന്ദ്രയുടെ പുതിയ ട്വിൻസ്-പീക്ക് ലോഗോയും പുതിയ വാഹനത്തിന്റെ പ്രത്യേകതയാണ്. ബമ്പറിന് പുതിയ സ്‍കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ് ഹൗസിംഗ്, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവ കമ്പനി നൽകുമ്പോൾ സ്കോർപിയോയുടെ ബോണറ്റിലെ ഐക്കണിക് ബോണറ്റ് സ്‍കൂപ്പ് നിലനിർത്തിയിട്ടുമുണ്ട്.

വാഹനത്തിന്‍റെ വശങ്ങളിൽ പുതിയ ബോഡി ക്ലാഡിംഗാണ്. 17 ഇഞ്ച് വലിപ്പമുള്ള സ്‌മാർട്ട് ലുക്കിംഗ് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ കാണാം. പിറക് വശത്തെ കറുത്ത ടവർ പില്ലറുകൾക്ക് പകരം ഇപ്പോൾ ചുവപ്പ് നിറമാണ് പുതിയ ക്ലാസിക്കിൽ നൽകിയിരിക്കുന്നത്. വാഹനത്തിന്‍റെ ക്യാബിൻ ഭൂരിഭാഗവും പഴയ സ്കോർപിയോയുടെ പോലെ തന്നെ നിലനിർത്തുന്നു. എന്നാൽ സ്‌ക്രീൻ മിറ്ററിംഗിനെ പിന്തുണയ്‌ക്കുന്ന ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്കോർപിയോ ക്ലാസിക്കിന് ഉണ്ട്.

എംഹാക്ക് ഡീസൽ എഞ്ചിനിന്റെ രണ്ടാം തലമുറയാണ് സ്കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത്. 55 കിലോഗ്രാമോളം ഭാരം കുറവാണ് ഈ എഞ്ചിന് . 132 പിഎസ് പരമാവധി കരുത്തും 300 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട് എഞ്ചിൻ. 230 എൻഎം ടോർക്ക് 1,000 ആർപിഎമ്മിൽ നിന്ന് ലഭിക്കുമെന്ന് മഹീന്ദ്ര ഉറപ്പ് നൽകുന്നു. ഇന്ധനക്ഷമത 15 ശതമാനം വർദ്ധിപ്പിച്ചെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. മുൻ തലമുറ സ്കോർപിയോയേക്കാൾ ചെറുതും അനായാസം ചലിപ്പിക്കാൻ കഴിയുന്ന 6-സ്പീഡ് ദിയർബോക്സാണ് വാഹനത്തിന് കമ്പനി നൽകിയിട്ടുള്ളത്.

സസ്പെൻഷൻ സജ്ജീകരണത്തിൽ, ബോഡിയുടെ നിയന്ത്രണത്തിന് നാല് സ്ട്രറ്റുകളിലും എംടിവി-സില്‍ ഡാംപറുകൾ മഹീന്ദ്ര പുതിയ സ്കോർപിയോ ക്ലാസിക്കിന് നൽകിയിട്ടുണ്ട്. സസ്പെൻഷൻ സജ്ജീകരണവും പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്കോർപിയോ ക്ലാസിക്കിൽ മഹീന്ദ്ര ചില ഫീച്ചറുകളും ചേർത്തിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് അവയെന്ന് റിപ്പോർട്ടുകൾ വരുന്നു.

Tags: mahindra
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies