'മേരാ ഭാരത് മഹാൻ'; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ്; വോയ്‌സ് ഓഫ് സത്യനാഥൻ ടീം- Azadi@75, Dileep, Voice of Sathyanathan
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മേരാ ഭാരത് മഹാൻ’; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ്; വോയ്‌സ് ഓഫ് സത്യനാഥൻ ടീം- Azadi@75, Dileep, Voice of Sathyanathan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് നടൻ ദിലീപ്. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ദിലീപും അണിയറ പ്രവർത്തകരും സ്വാതന്ത്ര്യദിനം ആഘോഷിച്ചിരിക്കുന്നത്. മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. താരം തന്നെയാണ് തന്റെ ഔദ്യോ​ഗിക ഫേയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നു, മേരാ ഭാരത് മഹാൻ. “വോയ്സ് ഓഫ് സത്യനാഥൻ ടീം..” ജയ് ഹിന്ദ്’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ചിരിക്കുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾക്ക് ശേഷം റാഫി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. റാഫി തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയിരിക്കുന്നത്. വലിയ ഒരിടവേളയ്‌ക്ക് ശേഷം ബോളിവുഡ് താരം അനുപംഖേർ വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു എന്നതും ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നു. സിനിമയിൽ സുപ്രധാന വേഷത്തിലെത്താലാണ് അനുപംഖേർ എത്തുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച വോയ്സ് ഓഫ് സത്യനാഥന്റെ ചിത്രീകരണം ഇടയ്‌ക്കു വെച്ച് താൽക്കാലികമായി നിർത്തിയിരുന്നു. പത്ത് മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയ്സ് ഓഫ് സത്യനാഥൻ’ നിർമ്മിക്കുന്നത്. ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

Tags: DileepAzadi@75Voice of Sathyanathan
Share
Tweet
SendShare

More News from this section

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

Latest News

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies