ന്യൂഡൽഹി: ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം. ബംഗ്ലാദേശ് മോഡൽ കലാപത്തിന് അർബൻ നക്സൽ നേഹ ബോറയാണ് ആഹ്വാനം ചെയ്തത്. യുവാക്കളെ അണിനിരത്തിയുള്ള കലാപം ആദ്യം ആരംഭിച്ചത് ബംഗ്ലാദേശിൽ ആണെന്നും നേഹ ബോറ ചൂണ്ടിക്കാട്ടി. ഭാരതവിരുദ്ധ കലാപത്തിന് പിന്തുണ പ്രഖ്യാപിച്ച ബംഗ്ലാദേശ് ജിഹാദിക്ക് നേഹ ബോറ നന്ദിയും പറഞ്ഞു.
ബംഗ്ലാദേശിൽ നടന്ന കലാപം തങ്ങൾക്ക് വഴി കാണിച്ചുവെന്നും അതിന് പിന്നിലുള്ളവരോട് നന്ദി പറഞ്ഞുമാണ് നേഹ ബോറയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് സമാനമായ കലാപത്തിന് ആഹ്വാനം ചെയ്യുകയാണോ നേഹയുടെ ലക്ഷ്യമെന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്. ഭാരതത്തിൽ ഈ രാജ്യ തലസ്ഥാനത്ത് അക്രമത്തിന് കോപ്പുകൂട്ടുന്ന രീതിയിലുള്ള പ്രസ്താവനയാണ് നേഹാ ബോറയുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
ബംഗ്ലാദേശിൽ 2024-ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം പിന്നീട് വ്യാപകമായ ജിഹാദി സംഘനകൾ ഏറ്റെടുക്കുകയും കലാപമായി മാറുകയുമായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിടുന്നതിലേക്കാണ് സംഭവവികാസങ്ങൾ നീങ്ങിയത്. ബംഗ്ലാദേശിൽ നടന്നപോലെ രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ ഓഫീസും ഒക്കെ ആക്രമിച്ച് ഇവിടെ കലാപം സൃഷ്ടിക്കാനാണ്ഐ ഐസ പോലെയുള്ള സംഘടനകൾ ശ്രമിക്കുന്നത് എന്നുള്ളതാണ് ഇതിലൂടെ വ്യക്തമാകുന്നത്.















