ഫഡ്‌നാവിസിന് ആഭ്യന്തരവും ധനകാര്യവും; പൊതുഭരണവും നഗരവികസനവും വിവരസാങ്കേതികവും ഷിൻഡേയ്ക്ക്; മഹാരാഷ്ട്ര മന്ത്രിസഭയിൽ വകുപ്പുവിഭജനം പൂർത്തിയായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫഡ്‌നാവിസിന് ആഭ്യന്തരവും ധനകാര്യവും; പൊതുഭരണവും നഗരവികസനവും വിവരസാങ്കേതികവും ഷിൻഡേയ്‌ക്ക്; മഹാരാഷ്‌ട്ര മന്ത്രിസഭയിൽ വകുപ്പുവിഭജനം പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 07:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-ബിജെപി  മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും സംയുക്തമായിട്ടാണ് വകുപ്പുകൾ പ്രഖ്യാപിച്ചത്. ഗവർണർ ഭഗത് സിംഗ് കോഷിയാരി മന്ത്രിസഭാ വികസന പട്ടികയ്‌ക്ക് അംഗീകാരം നൽകിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

മുഖ്യമന്ത്രി ഷിൻഡേയാണ് പൊതുഭരണവകുപ്പ്, നഗരവികസനം, വിവരസാങ്കേതിക-പബ്ലിക് റിലേഷൻ, പൊതുമരാമത്ത് എന്നിവയും മറ്റ് മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകളും കൈകാര്യം ചെയ്യും . ആഭ്യന്തരം, ധനകാര്യം, ആസൂത്രണം, നിയമകാര്യം, ജലശക്തി, പ്രതിരോധ മേഖല വികസനം, നിർമ്മാണം, ഊർജ്ജം, പ്രോട്ടോക്കോൾ എന്നീ വകുപ്പ് ദേവേന്ദ്ര ഫഡ്‌നാവിസും കൈകാര്യം ചെയ്യും. ഇരുപാർട്ടികളിൽ നിന്നും 9 വീതം പേർക്കാണ് ആദ്യഘട്ടത്തിൽ മന്ത്രിപദവി നൽകിയിരിക്കുന്നത്.

മുതിർന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടിലാണ് ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും നോക്കുക. ഒപ്പം ടെക്‌സ്റ്റൈൽസ്, പാർലമെന്ററി കാര്യം എന്നിവയും കൈകാര്യം ചെയ്യും. രവീന്ദ്ര ചാവാൻ പൊതുമരാമത്തിലെ വിവിധ വകുപ്പുകളും ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ വകുപ്പും കൈകാര്യം ചെയ്യും.

ബിജെപി നേതാക്കളായ ഗിരീഷ് മഹാജന് ഗ്രാമ വികസനം, പഞ്ചായത്ത് രാജ് , വൈദ്യശാസ്ത്ര വിദ്യാഭ്യാസം , കായിക-യുവജനക്ഷേമം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. തൊഴിൽ വികസനം സുരേഷ് ഖഡേയ്‌ക്കും വിനോദസഞ്ചാരം, സ്‌കിൽ ഇന്ത്യ, സംരംഭകത്വം, വനിതാ ശിശുക്ഷേമം എന്നിവ മംഗൾ പ്രഭാത് ലോധയ്‌ക്കും നൽകി.

റവന്യൂ, മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന വിപണന വകുപ്പുകൾ രാധാകൃഷ്ണ വിഖേയിക്കാണ്. വനംവകുപ്പ്, സാംസ്‌കാരികം, മത്സ്യബന്ധനം എന്നിവ സുധീർ മുംഗാന്ദിവാറും ഇനി കൈകാര്യം ചെയ്യും. മഹാരാഷ്‌ട്രയുടെ സുപ്രധാന ഗോത്രമേഖലയുടെ വികസനം, സഹകരണം, പിന്നാക്ക വിഭാഗങ്ങളുടെ വകുപ്പ് ചുമതല വിജയ്കുമാർ ഗാവിത് വഹിക്കും.

ശിവസേന നേതാക്കളായ ദാദാ ഭൂസേയ്‌ക്ക് തുറമുഖവും ഖനന വകുപ്പും ലഭിച്ചു. ശംഭൂരാജേ ദേശായീ എക്‌സൈസ് വകുപ്പാണ് കൈകാര്യം ചെയ്യുക. തൊഴിൽവകുപ്പും ഹോർട്ടികൾച്ചറും ഉദയ് സാമന്തിനാണ്. കൃഷി വകുപ്പ് അബ്ദുൾ സത്താറിനും സ്‌കൂൾ വിദ്യാഭ്യാസം-മറാഠി ഭാഷാ വകുപ്പ് ദീപക് കേസർക്കാറിനാണ്. ജലവിതരണം, ശുചിത്വം എന്നിവ ഗുലാബ്രാവോ പാട്ടീലിനും ഭക്ഷ്യ- ഔഷധ വിതരണ വകുപ്പ് സഞ്ജയ് റാത്തോഡിനും നൽകി.

Tags: maharshtra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies