ആസാദി കാ അമൃത് മഹോത്സവ്; ഭിന്നശേഷിക്കാർക്കു വേണ്ടി കലാമത്സരം നടത്തി സക്ഷമ; ഭാരതത്തിന്റെ സംസ്കാരം ഉയർത്തി പിടിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്- sakshama
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആസാദി കാ അമൃത് മഹോത്സവ്; ഭിന്നശേഷിക്കാർക്കു വേണ്ടി കലാമത്സരം നടത്തി സക്ഷമ; ഭാരതത്തിന്റെ സംസ്കാരം ഉയർത്തി പിടിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്- sakshama

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 07:20 pm IST
Facebook
Twitter
WhatsAppTelegram

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി കലാമത്സരം നടത്തി സക്ഷമ( സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ). എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് സംസ്ഥാനതല മത്സരങ്ങൾ നടന്നത്. എല്ലാ വിഭാഗക്കാരെയും സമദൃഷ്ടിയോടെ കാണുന്ന സംവിധാനത്തിലേക്ക് നാം പോകണമെന്ന് പരിപാടിയുടെ മുഖ്യ അതിഥിയായ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. കാഴ്ചയുള്ളവരുടെ കാഴ്ചയില്ലായ്മയും കേൾവി ഉള്ളവരുടെ കേൾവി ഇല്ലായ്മയുമാണ് ദിവ്യാംഗരുടെ ഉന്നമനത്തിനും സൗഹൃദാന്തരീക്ഷത്തിനും തടസ്സമായി നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കാൻ വിദേശത്തുള്ള ഭാരതീയർ മുൻകൈ എടുക്കുമ്പോൾ സ്വന്തം രാജ്യത്ത് മൂല്യങ്ങൾക്ക് ഇടിവും സംഭവിക്കുന്നു. വ്യക്തിയിൽ നിന്നും കുടുംബം, സമൂഹം, രാജ്യം, സംസ്ക്കാരം എന്ന ചിന്താഗതിയിലേയ്‌ക്ക് ഉയരേണ്ടതുണ്ട്. സക്ഷമയെ പോലെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഉൾക്കാഴ്ച നമുക്കുണ്ടാകണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ദിവ്യാംഗരായ വിദ്യാർത്ഥികൾക്കു വേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്.

വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചവർ, മുൻ സൈനിക ഉദ്യോ​ഗസ്ഥർ, ഭിന്നശേഷി രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരെ പരിപാടിയിൽ സക്ഷമ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ പ്രജിത്ത് ജയപാൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, സിനിമാ നടൻ ചന്തുദാസ്, പത്രപ്രവർത്തകനും കഥാകൃത്തുമായ മുരളി പാറപ്പുറം, സക്ഷമ ദേശീയ ഉപാദ്ധ്യക്ഷൻ ‍ഡോ. സന്തോഷ് കുമാർ , ദേശീയ ഉപാദ്ധ്യക്ഷയും നേത്രദാന പ്രവർത്തകയുമായ ഡോ. ആശാ ഗോപാലകൃഷ്ണൻ, സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എൻ.ആർ മേനോൻ എന്നിവർ പരിപാടിയുടെ ഭാ​ഗമായി.

Tags: sakshama
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies