സന്തോഷ വാർത്തയുമായി ടിവിഎസ് ; ഹൈഡ്രജൻ സ്കൂട്ടർ നിർമ്മിക്കും; രൂപരേഖ പുറത്ത്- TVS Motors, hydrogen-powered scooter
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സന്തോഷ വാർത്തയുമായി ടിവിഎസ് ; ഹൈഡ്രജൻ സ്കൂട്ടർ നിർമ്മിക്കും; രൂപരേഖ പുറത്ത്- TVS Motors, hydrogen-powered scooter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 03:07 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടും ക്രമാതീതമായി മലിനീകരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ വാഹനങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ് ടിവിഎസ് മോട്ടോർസ്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ലോകത്താകമാനം ഫോസിൽ ഇന്ധനങ്ങൾക്കു പകരം വാഹനങ്ങളിൽ ഇലക്ട്രിക് മൊബിലിറ്റി ഉപയോ​ഗിക്കാൻ ആരംഭിച്ചിരുന്നു. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിൽ കമ്പനികൾ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമല്ല, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളും ഭാവിയിൽ മലിനീകരണം തടയാനുള്ള പ്രായോഗിക പരിഹാരമായി മാറുമെന്ന് ചില ഒഇഎം(Original equipment manufacturer) കമ്പനികൾ കരുതുന്നു. ഇങ്ങനെ വിലയിരുത്തുന്ന കമ്പനികളിൽ പ്രധാനപ്പെട്ട വാഹന നിർമ്മാതാക്കളാണ് ടിവിഎസ് മോട്ടോർ. റിപ്പോർട്ടുകൾ പ്രകാരം ടിവിഎസ് തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ ഐ ക്യൂബ് ഹൈഡ്രജൻ-പവർ വാഹനമാക്കാനുള്ള ശ്രമത്തിലാണ്.

റിപ്പോർട്ടുകൾ ശരിവെയ്‌ക്കുന്ന തരത്തിൽ ടിവിഎസ് കമ്പനിയുടെ പദ്ധതി സംബന്ധിച്ചുള്ള സ്കൂട്ടറിന്റെ ഒരു രൂപരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത് അതൊരു ഹൈഡ്രജൻ പവർ സ്കൂട്ടർ നിർമ്മിക്കുന്നതിനുള്ള രൂപരേഖയാണെന്നാണ്. സ്‌കൂട്ടറിന്റെ ഫ്രെയിമിലെ മുൻവശത്ത് ഡൗൺട്യൂബിൽ രണ്ട് ഹൈഡ്രജൻ “ഇന്ധന” കാനിസ്റ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത് കാണാം. മുൻവശത്തെ ആപ്രോണിൽ ഒരു ഫില്ലർ നോസൽ സ്ഥിതിചെയ്യുന്നതും രണ്ട് കാനിസ്റ്ററുകളെ ഒരു പൈപ്പ് ബന്ധിപ്പിക്കുന്നതും ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

ഹൈഡ്രജൻ ഇന്ധന സ്റ്റാക്ക് സീറ്റിനടിയിൽ സ്ഥിതി ചെയ്യുമ്പോൾ ബാറ്ററി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് സമാനമായി തന്നെ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ പേറ്റന്റ് അനുസരിച്ച്, ഈ സ്കൂട്ടറിന് ഫ്ലോർബോർഡിന് താഴെ ഒരു ബാറ്ററി പായ്‌ക്ക് കൂടി ഉണ്ടായിരിക്കും. എന്നാൽ അതിന്റെ വലിപ്പം നിശ്ചയിച്ചിട്ടില്ല. ഈ ബാറ്ററി ബ്രേക്കിംഗ് സമയത്തും വേ​ഗത കുറയ്‌ക്കുമ്പോഴും ഊർജ്ജം സംഭരിക്കുകയും ആവശ്യമുള്ളപ്പോൾ അധിക പവർ നൽകുകയും ചെയ്യും. മോട്ടോറിനായി, ഔട്ട്‌ഗോയിംഗ് ഇലക്ട്രിക് ഐ ക്യൂബ് സ്കൂട്ടറിന് സമാനമായ ഹബ്-മൗണ്ടഡ് 4.4kW മോട്ടോർ ടിവിഎസ് നൽകിയേക്കാം.

അടുത്തിടെ ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾ എൽഎൽസി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പദ്ധതികളെപ്പറ്റി വിവിരങ്ങൾ പങ്കുവെച്ചിരുന്നു. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമായി ഇന്ത്യയിലേയ്‌ക്ക് എത്തുമെന്നായിരുന്നു അമേരിക്കൻ ഇവി നിർമ്മാതാവ് പറഞ്ഞത്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഗുജറാത്തിലെ ഭുജ് ഫാക്ടറിയിൽ നിർമ്മിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങളുമായി ഇന്ത്യയിൽ എത്തുമെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച ഏക കമ്പനി ട്രൈറ്റൺ ആണ്.

 

 

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies