ബംഗളൂരു: ടിപ്പു സുൽത്താന്റെ പേരിൽ കർണാടകയിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കവുമായി മതതീവ്രവാദികൾ. വീണ്ടും വീർ സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കർണാടകയിലെ തുമകുരുവിലാണ് സംഭവം.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തുമകുരുവിലെ വിവിധയിടങ്ങളിൽ സവർക്കറുടെ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. ഇതാണ് ടിപ്പു അനുകൂലികൾ നശിപ്പിച്ചത്. സവർക്കറുടെ ചിത്രങ്ങൾ നശിപ്പിച്ചതിനെ തുടർന്ന് ശിവമോഗയിൽ ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശിവമോഗയിൽ നിരോധനാജ്ഞ നിലനിൽക്കേയാണ് തുമകുരുവിൽ അക്രമം സൃഷ്ടിക്കാനുള്ള ടിപ്പു അനുകൂലികളുടെ നീക്കം.
ശിവമോഗയിൽ അമീർ അഹമ്മദ് സർക്കിളിൽ പതിപ്പിച്ചിരുന്ന സവർക്കറുടെ പോസ്റ്ററുകളാണ് ടിപ്പു സുൽത്താൻ അനുകൂലികൾ നശിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത ഹിന്ദു സംഘടനാ പ്രവർത്തകരെ ഇവർ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ ടിപ്പു അനുകൂലികളായ നാല് പേർ ചേർന്ന് ഹിന്ദു യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
അതേസമയം കർണാടകയുടെ കൂടുതൽ ഭാഗങ്ങളിൽ ടിപ്പു അനുകൂലികൾ സംഘർഷത്തിന് ശ്രമിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ പോലീസിന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി സർക്കാരും വ്യക്തമാക്കി.
Comments