ഇളനീർ എപ്പോഴെല്ലാം കുടിക്കാം; വയറിളക്കം ബാധിച്ചവർ കരിക്ക് കുടിക്കാമോ? വസ്തുതയിത്.. - Coconut water: Is this beverage a cause or a cure for diarrhea?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇളനീർ എപ്പോഴെല്ലാം കുടിക്കാം; വയറിളക്കം ബാധിച്ചവർ കരിക്ക് കുടിക്കാമോ? വസ്തുതയിത്.. – Coconut water: Is this beverage a cause or a cure for diarrhea?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 04:34 pm IST
Facebook
Twitter
WhatsAppTelegram

ദാഹിച്ചുവലഞ്ഞു വരുമ്പോൾ ഒരു കരിക്ക് കുടിച്ചാൽ കിട്ടുന്ന തൃപ്തി അതൊന്ന് വേറെ തന്നെയാണ്.. മലയാളികൾ ഇളനീർ എന്നും കരിക്കെന്നുമെല്ലാം വിശേഷിപ്പിക്കുന്ന ഈ പാനീയം പ്രകൃതി ദത്തമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഇളനീർ ഊർജ്ജോത്പാദനത്തിന് വലിയ പങ്കുവഹിക്കാൻ കഴിവുള്ള ഒരു പദാർത്ഥം കൂടിയാണ്.

വേനൽകാലമാണ് ഇളനീരിന് ഏറ്റവുമധികം ആരാധകരുള്ള സമയം. എപ്പോഴും ദാഹം അനുഭവപ്പെടുന്ന വേനൽക്കാലത്ത് സൂര്യന്റെ ചൂടിനെയും നിർജ്ജലീകരണത്തെയും മറികടക്കാൻ ഇളനീരിനെ നാം ആശ്രയിക്കാറുണ്ട്. ഒരു ഇളനീർ കുടിച്ചാൽ ദാഹം മാറുമെന്ന് മാത്രമല്ല ക്ഷീണമകലുമെന്നത് കൂടിയാണ് വസ്തുത.

ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അന്നേ ദിവസം ഇളനീർ കുടിക്കുന്നത് നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കൾ വേണ്ടുവോളം കരിക്കിൽ അടങ്ങിയിരിക്കുന്നതിനാൽ ഇളനീർ കുടിക്കുമ്പോൾ ആരോഗ്യം തിരികെ കിട്ടുന്നു. അതിനാലാണ് വയ്യാതിരിക്കുമ്പോൾ ഇളനീർ കുടിക്കണമെന്ന് പറയാൻ കാരണം.

വയറിളക്കം ബാധിച്ചിരിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഒരു മരുന്നാണ് ഇളനീർ എന്നും ആരോഗ്യവിദഗ്ധർ പറയാറുണ്ട്. കാരണം വയറിളക്കം കാര്യമായി ബാധിക്കുമ്പോൾ ശരീരത്തിലെ ജലാംശം ഉൾപ്പെടെ സകലതും രോഗിക്ക് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതേസമയം നാം ഇളനീർ കുടിക്കുകയാണെങ്കിൽ നിർജ്ജലീകരണം സംഭവിക്കുന്നത് പൊടുന്നനെ തടയപ്പെടുകയും വയറിളക്കം മൂലം അസന്തുലിതമായ ശാരീരിക അവസ്ഥകളെ ശരിയാക്കുകയും ചെയ്യുന്നു.

അധികമായാൽ അമൃതും വിഷമാണെന്നാണ് ചൊല്ല്. അതുപോലെ അമിതമായി ഇളനീർ കുടിക്കുന്നതും ചില ദൂഷ്യഫലങ്ങൾക്ക് കാരണമായേക്കും. ഇതിന് കാരണക്കാരനാകുന്നത് കരിക്കിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമെന്ന ഘടകമാണ്. ധാരാളം ഇളനീർ കുടിക്കുമ്പോൾ ശരീരത്തിലെത്തുന്ന പൊട്ടാസ്യത്തിന്റെ അളവ് വർധിക്കുന്നു. ഇത് ചിലപ്പോൾ വീണ്ടും വയറിളക്കം സംഭവിക്കുന്നതിന് കാരണമായേക്കാം. കൂടാതെ ശരീരത്തിൽ അമിതമായി പൊട്ടാസ്യം എത്തുമ്പോൾ ജലാംശത്തിന്റെ അളവ് അസന്തുലിതമാകുകയും വൃക്കസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. അതിനാൽ ഇളനീർ അമിതമായി കുടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: HealthCoconut Waterdiarrhea
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies