ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്തിയുടെയും ആഹ്ളാദത്തിന്റെയും ഈ സുദിനം എല്ലാവർക്കും സന്തോഷവും ഐശ്വര്യവും സൗഭാഗ്യവും നൽകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ ജന്മം കൊണ്ട ദിനമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. കേരളത്തിൽ അഷ്ടമി രോഹിണി ദിനത്തിലാണ് ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുക. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ജന്മം കൊണ്ട ഈ സുദിനത്തെ കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നെല്ലാം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിശേഷിപ്പിക്കാറുണ്ട്.
ഈ ദിനം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും. കേരളത്തിൽ ഇന്നലെയായിരുന്നു അഷ്ടമി രോഹിണി ആഘോഷിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതിനായിരത്തോളം കേന്ദ്രങ്ങളിലായി ശോഭായാത്രകൾ നടന്നു. വിപുലമായ ആഘോഷ പരിപാടികളായിരുന്നു മഹാമാരിയെ അതിജീവിച്ച ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്.
Comments