മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് നിര പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേയ്ക്ക്. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേട്ടത്തിന് ശേഷമാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേയ്ക്ക് എത്തുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും അത്ര തന്നെ ടി20കളിലും ഇന്ത്യൻ വനിതാ നിര ആതിഥേയ രുമായി ഏറ്റുമുട്ടും. സെപ്തംബർ 10നാണ് പരമ്പര ആരംഭിക്കുന്നത്. ടി20 മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഹർമൻപ്രീത് കൗർ തന്നെയാണ് നായകൻ. സ്മൃതി മന്ഥാനയാണ് ഉപനായിക.
സെമിഫൈനലിൽ ഇംഗ്ലീഷ് നിരയെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങളില്ല. ബൗളിംഗിൽ കരുത്തായ ജൂലാൻ ഗോസ്വാമി ടീമിലേയ്ക്ക് തിരികെ വിളിക്കപ്പെട്ടതാണ് നിർണ്ണായക മാറ്റം. ജെമീയ റോഡ്രിഗ്സും ടീമിലുണ്ട്. ഇരുവരും ഏകദിന ടീമിന്റെ ഭാഗമായിരുന്നില്ല. ടി20 സ്ക്വാഡിലേയ്ക്ക് കിരൺ നാവ്ഗിരേയാണ് പുതുതായി ടീമിലിടം നേടിയ താരം.
ടി20യിൽ റിച്ചാ ഘോഷിനെ തിരികെ വിളിച്ചു. കോമൺവെൽത്ത് ഗെയിംസിൽ റിച്ച കളിച്ചിരുന്നില്ല. യാസ്തിക ഭാട്ടിയയെ ഏകദിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം ലോകകപ്പിൽ ഉൾപ്പെടുത്താതിരുന്ന ജെമീയ റോഡ്രിഗ്സിനെ ഇത്തവണ ടീമിൽ ഉൾപ്പെ ടുത്തി. കോമൺവെൽത്ത് ഗെയിംസിലെ കരുത്തുറ്റ പ്രകടനമാണ് ജെമീയയെ ടീമിലേയ്ക്ക് തിരികെ വിളിക്കാൻ കാരണം. ഇവർക്കൊപ്പം സിമ്രാൻ ദിൽ ബഹാദൂറും ടീമിലുണ്ട്.
Comments