സോഫിയ:കോമൺവെൽത്ത് ഗെയിംസിലെ മുന്നേറ്റത്തിന്റെ ആരവം അവസാനിക്കുംമുന്നേ ഗുസ്തിയിൽ മെഡൽ വാരി ഇന്ത്യൻ യുവനിര. ബൾഗേറിയയിൽ നടന്ന ലോക അണ്ടർ-20 ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ നിര മികച്ച പ്രകടനം നടത്തിയത്.
ഒരു സ്വർണ്ണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതുവരെയുള്ള ലോകചാമ്പ്യൻ ഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒരു സ്വർണ്ണമടക്കം 7 മെഡലുകളുമായി വനിതകൾ തിളങ്ങിയപ്പോൾ 7 മെഡലുകൾ പുരുഷന്മാർ ഫ്രീസ്റ്റൈൽ വിഭാഗത്തിലും നേടി.
വനിതാ താരം അന്തിം പംഗലാണ് സ്വർണ്ണം നേടിയത്. സോനം മാലിക് , പ്രിയങ്ക, പ്രിയ മാലിക് എന്നിവർ വനിതാ വിഭാഗത്തിൽ വെള്ളിയും നേടി. പുരുഷന്മാരിൽ മഹേന്ദ്ര ഗെയ്ക്ക്വാദാണ് വെള്ളി നേടിയത്.
Comments