സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കിമാറ്റുന്നു,പ്രതികരിച്ചില്ലെങ്കിൽ നഷ്ടം വിദ്യാഭ്യാസ മേഖലയ്ക്കാണ് : കുമ്മനം രാജശേഖരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കിമാറ്റുന്നു,പ്രതികരിച്ചില്ലെങ്കിൽ നഷ്ടം വിദ്യാഭ്യാസ മേഖലയ്‌ക്കാണ് : കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ.സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു. കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള  പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  കുമ്മനത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എത്ര മാത്രം അധ:പ്പതിച്ചുവെന്നറിയാൻ ഇവിടെ നിന്ന് ഉന്നത വിദ്യാഭ്യാസം തേടി പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ കണക്കെടുത്താൽ മാത്രം മതി. സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണ്.

യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ ചൻസലർ കൂടിയായ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണെന്ന് മാത്രമല്ല, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണ്.

തെറ്റില്ലാത്ത ഇംഗ്ലീഷിൽ ചാൻസലർക്ക് കത്തെഴുതാൻ പോലും അറിവില്ലാത്ത വൈസ് ചാൻസലർ ഉള്ള ഈ സംസ്ഥാനത്ത് , അയോഗ്യരായവരുടെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ നിലപാട് എടുത്ത ഗവർണ്ണറെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുവാനുള്ള ശ്രമമാണ് സി.പി.എം . നടത്തുന്നത്. നേരത്തെ കണ്ണൂരിൽ നടന്ന സർവ്വകലാശാലാ ചടങ്ങിൽ തന്റെ നേർക്ക് ഉണ്ടായ അക്രമ സംഭവത്തെപ്പറ്റി , ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ കൂട്ടാക്കാഞ്ഞ വി.സി.യെ ഗവർണ്ണർ വിമർശിച്ചപ്പോൾ വി.സി.ക്ക് പിന്തുണ നൽകുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചയാൾക്കെതിരെ കാപ്പ ചുമത്താൻ മടിക്കാത്ത സർക്കാരാണ്, സംസ്ഥാന സർക്കാർ തലവനെതിരെ കായിക അതിക്രമത്തിന് ഒരുമ്പെട്ടവർക്ക് സംരക്ഷണം ഒരുക്കുന്നത് ! അന്ന് ഗവർണ്ണറുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു കൊണ്ട് മാത്രമാണ് ശാരീരികാക്രമണത്തിൽ നിന്ന് ഗവർണ്ണർ രക്ഷപ്പെട്ടതെന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോൾ , ഇത്രയും ഗൗരവമുള്ള വിഷയത്തിൽ പോലും നാലാം കിട രാഷ്‌ട്രീയത്തിലൂടെ അണികളുടെ കൈയടിക്കു ശ്രമിക്കുകയാണ് ഇ.പി.ജയരാജനും കൂട്ടരും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ശുദ്ധീകരിക്കാൻ ഗവർണ്ണർ നടത്തുന്ന ശ്രമങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ അന്തസ് ഉയർത്താനുള്ളതാണെന്ന് തിരിച്ചറിയണം. സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കാരെ മാത്രം കുത്തി നിറയ്‌ക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതികരിച്ചില്ലെങ്കിൽ നഷ്ടം നമ്മുടെ വിദ്യാഭ്യാസ മേഖലയ്‌ക്കാണ്.

 

Tags: Governorkannur universityPriya varghese
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies