കോട്ടയം : വൈക്കം ചെമ്പിൽ പത്തുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിർണയ കേന്ദ്രത്തിൽ നായയുടെ ജഡം പരിശോധിച്ചാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ചെമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വിറളിപിടിച്ചോടിയ നായ ആളുകളെ ആക്രമിക്കുകയായിരുന്നു. 12-ാം വാർഡിൽ താമസിക്കുന്ന മുണ്ടിൽ കമലൻ, പുത്തൻപറമ്പിൽ ബിനു, കാരായിക്കുറ്റ് ഹരീഷ്, ബ്ലാത്തിത്തറയിൽ സൗദാമിനി ഹരിദാസൻ, 13-ാം വാർഡിൽ താമസിക്കുന്ന ഗീതാലയത്തിൽ ഗിരീഷ്,പരോട്ടുപറമ്പിൽ ജയൻ, മകൻ അനന്തു വെള്ളശേരിൽ ഗോപി, പാടത്ത് വിശ്വൻ, കുറുപ്പൻവീട്ടിൽ നവാസ്, എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
തുടർന്ന് കടിയേറ്റവർ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. തലയോലപ്പറമ്പിൽ നിന്ന് നായപിടിത്തത്തിൽ വിദഗ്ധരായവർ എത്തിയാണ് നായയെ പിടികൂടിയത്. പിന്നീട് നായ ചാവുകയായിരുന്നു. ഇതിന് പുറമെ അടുത്തിടെ തലയോലപ്പറമ്പിലും വെച്ചൂരിലും നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു.
Comments