മുംബൈ: നിത്യജീവിതത്തിലെ രസകരവും ചിന്തിപ്പിക്കുന്നതുമായ വീഡിയോകൾ പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്രയുടെ മറ്റൊരു വീഡിയോ ചിരിയും ചിന്തയും പടർത്തുകയാണ്. യൂറോപ്പിലെ ഏതോ ഭാഗത്തെ മരംമുറിയുമായി ബന്ധപ്പെട്ട വീഡിയോയാണ് സമൂഹമാദ്ധ്യമത്തിലൂടെ മഹീന്ദ്ര പങ്കുവെച്ചത്.
If you cut down trees, they won’t take it lying down 👏🏽👏🏽👏🏽pic.twitter.com/TekNZiQSTF
— anand mahindra (@anandmahindra) August 23, 2022
മുറിഞ്ഞുവീഴുന്ന മരം താഴെ വീഴുംമുന്നേയുള്ള അപ്രതീക്ഷത രംഗമാണ് വീഡിയോ. അതിവേഗം പിന്നിലേയ്‌ക്ക് തെറിക്കുന്ന മരം, മുറിയ്‌ക്കാൻ നേതൃത്വം കൊടുക്കുന്നയാളെ ഇടിച്ച് തെറിപ്പിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. മരത്തിന് മുകളിലേയ്‌ക്ക തന്നെ വീഴുന്ന വ്യക്തി തലകുത്തി തെറിച്ച് വീഴുന്നതും കാണാം.
ഇപ്പോൾ മരവും പ്രതികരിച്ചു തുടങ്ങി. നിങ്ങളൊരു മരത്തെ തൊട്ടാൽ അത് വെറുതേ നിലത്തുവന്ന് വീണുകൊള്ളുമെന്ന് ധരിക്കേണ്ട എന്ന മുന്നറിയിപ്പും മഹീന്ദ്ര ട്വീറ്റിന് തലവാചകമായി നൽകുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന് പ്രകൃതി നൽകുന്ന മറുപടിയാണിത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ ട്വീറ്റ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.















