ന്യൂനപക്ഷ സമുദായങ്ങളുടെ കല്ലറകളെയും വിടാതെ പിന്തുടർന്ന് മതമൗലികവാദികൾ; പാകിസ്താനിൽ തകർത്തത് 16 എണ്ണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂനപക്ഷ സമുദായങ്ങളുടെ കല്ലറകളെയും വിടാതെ പിന്തുടർന്ന് മതമൗലികവാദികൾ; പാകിസ്താനിൽ തകർത്തത് 16 എണ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ സമുദായങ്ങളുടെ കല്ലറകൾക്ക് നേരെയും മതമൗലികവാദികളുടെ ആക്രമണം. അഹമ്മദി സമുദായത്തിൽ പെട്ടവരുടെ കബറിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. 16 ഓളം കല്ലറകൾ മതതീവ്രവാദികൾ തകർത്തു.

ലഹോറിൽ നിന്ന് 150 കിലോമീറ്റർ അകലെ, ഫൈസലാബാദ് ജില്ലയിലാണ് സംഭവം. കല്ലറയിൽ ഇസ്ലാമിക ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് അക്രമികൾ കല്ലറ തകർക്കുകയായിരുന്നുവെന്ന് ജമാഅത്ത് അഹമ്മദിയ വക്താവ് ആമിർ മുഹമ്മദ് പറഞ്ഞു. ഇതിൽ നിരവധി ഇസ്ലാമിക വചനങ്ങളും എഴുതിയിട്ടുണ്ട്.

75 വർഷം പഴക്കമുള്ള ശ്മശാനത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്ന് മുഹമ്മദ് പറഞ്ഞു. പ്രദേശത്തെ മുസ്ലീം പുരോഹിതന്മാർ അഹമ്മദികൾക്കെതിരെ വിദ്വേഷം വളർത്തുകയാണെന്നും അത് അക്രമം നടത്താൻ ഇവരെ പ്രചോദിപ്പിക്കുന്നുവെന്നും മുഹമ്മദ് ആരോപിച്ചു.

മനുഷ്യത്വരഹിതമായ ഇത്തരം നടപടികൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദി സമൂഹത്തിനെതിരെ തുടർച്ചയായി നടക്കുന്ന ഈ പീഡനങ്ങളിലൂടെ തങ്ങളുടെ അവകാശങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്ന് വ്യക്തമാകുന്നു. ഈ ആക്രമണം തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സർക്കാർ തയ്യാറാകണമെന്നും മുഹമ്മദ് അഭ്യർത്ഥിച്ചു.

1974 ലാണ് പാകിസ്താൻ പാർലമെന്റ് അഹമ്മദി സമൂഹത്തെ അമുസ്ലീങ്ങളായി പ്രഖ്യാപിച്ചത്. തുടർന്ന് അവരെ മുസ്ലീങ്ങൾ എന്ന് വിളിക്കുന്നതിൽ നിന്ന് വിലക്കി. അവർക്ക് മതപ്രസംഗം നടത്തുന്നതിനും തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിനും വിലക്കുണ്ട്.

 

Tags: Pakistanislamistsgraveyards
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies