''സമൂഹത്തിന് ഭീഷണി'' എന്ന് ഹൈക്കോടതി പരാമർശിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”സമൂഹത്തിന് ഭീഷണി” എന്ന് ഹൈക്കോടതി പരാമർശിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 03:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : അധികാര ദുർവിനിയോഗം കണ്ടെത്തി പിരിച്ചുവിട്ട ഇൻസ്‌പെക്ടറെ തിരിച്ചെടുത്ത് പോലീസ്. തൊടപുഴ എസ്എച്ചഒ ആയിരുന്ന എൻജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈം ബ്രാഞ്ചിൽ നിയമിച്ചത്. 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശ്രീമോനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.

കസ്റ്റഡി മർദ്ദനം , കൈക്കൂലി, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉദ്യോഗസ്ഥന് നേരിട്ടിരുന്നു. 70 ഓളം പരാതികൾ ഇയാൾക്കെതിരെ കുമിഞ്ഞ് കൂടിയിരുന്നു. ഇതിൽ 18 എണ്ണത്തിൽ കഴമ്പുണ്ടെന്നും വ്യക്തമായിരുന്നു.

ഇയാൾക്കെതിരെ പരാതിക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിൽ അധികാര ദുർവിനിയോഗം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. എൻജി ശ്രീമോനെപ്പോലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് ഹൈക്കോടതി അന്ന് പരാമർശിച്ചത്. തുടർന്ന് സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയുമുണ്ടായി.

ഹൈക്കോടതി നടപടിക്കെതിരെ ശ്രീമോൻ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ചശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയാണ് അനുകൂല നിലപാട് സ്വീകരിച്ചത്.. തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ തിരിച്ചെടുത്തത്.

ക്രൈം ബ്രാഞ്ചിലാണ് ഉദ്യോഗസ്ഥന് പുതിയ നിയമനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുമായി തർക്കത്തിലേർപ്പെട്ട വട്ടപ്പാറ സിഐയെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവിൽ തന്നെയാണ് എൻജി ശ്രീമോനെ ക്രൈം ബ്രാഞ്ചിൽ നിയമിച്ചുവെന്ന ഉത്തരവും പുറപ്പെടുവിച്ചത്.

Tags: PoliceHigh CourtCRIME BRANCHSHO
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies