ഹാസ്യ സാമ്രാട്ടിന് ഓണക്കോടി സമ്മാനിച്ച് ആക്ഷൻകിം​ഗ്; ജ​ഗതിയുടെ വീട്ടിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി- Suresh Gopi, Jagathy Sreekumar
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹാസ്യ സാമ്രാട്ടിന് ഓണക്കോടി സമ്മാനിച്ച് ആക്ഷൻകിം​ഗ്; ജ​ഗതിയുടെ വീട്ടിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി- Suresh Gopi, Jagathy Sreekumar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 04:21 pm IST
FacebookTwitterWhatsAppTelegram

ജ​ഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് മുൻ എംപിയും നടനുമായ സുരേഷ് ​ഗോപി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഹാസ്യ സാമ്രാട്ടിന് മലയാളത്തിന്റെ ആക്ഷൻ കിം​ഗ് ഓണക്കോടി സമ്മാനിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ​ഗോപിയെ കണ്ടതോടെ താരം പുഞ്ചിരിച്ചു കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഓണക്കോടി നൽകിയതിന് പുറമെ രമേഷ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു.

പുസ്തകത്തിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും അടുത്തിരുന്ന് സുരേഷ് ​ഗോപി ജ​ഗതിയ്‌ക്ക് വിവരിച്ചു നൽകി. ഏറെ നേരം ജഗതിയ്‌ക്കും അദ്ദേഹത്തിന്റെ വീട്ടുകാർക്കുമൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അപകടത്തെ തുടർന്ന് സിനിമാ തിരക്കുകളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന ജ​ഗതി ശ്രീകുമാറിനെ വീണ്ടും പഴയ ഊർജ്ജത്തിൽ കാണാണമെന്നാണ് മലയാളികളുടെ ആ​ഗ്രഹം. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ അദ്ദേഹത്തെ പലപ്പോഴായി വീട്ടില്ലെത്തി സന്ദർശിക്കാറുണ്ട്. സംസാരിക്കാൻ കഴിയില്ലെങ്കിലും നടൻ എല്ലാം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യും. സിബിഐ അ‍‍ഞ്ചാം ഭാ​ഗത്തിൽ പഴയ ചാക്കോ എന്ന കഥാപാത്രവുമായി അദ്ദേഹം മലയാള സിനിമയിലേയ്‌ക്ക് ഒരു തിരിച്ചു വരവും നടത്തിയിരുന്നു.

അതേസമയം, സുരേഷ് ​ഗോപി അഭിനയിച്ച പാപ്പൻ അമ്പത് കോടിയും കടന്ന് വിജയകരമായി പ്രദർശനം തുടരുകയാണ്. താരത്തിന്റെ വലിയ ഒരു തിരിച്ചുവരവിനാണ് മലയാള സിനിമാലോകം സാക്ഷ്യം വഹിച്ചത്. വരനെ ആവശ്യമുണ്ട്, കാവൽ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി അഭിനയിച്ച ചിത്രമാണ് പാപ്പൻ. ജോഷി-സുരേഷ്​ഗോപി കൂട്ടിക്കെട്ടിൽ ഒരുങ്ങിയ ചിത്രം സുരേഷ് ​ഗോപിയുടെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായിരിക്കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേം ഹൂ മൂസ’യാണ് റിലീസ് ചെയ്യുന്ന താരത്തിന്റെ അടുത്ത ചിത്രം. ആരാധകർ ഏറെ കാത്തിരിക്കുന്ന മാസ്സ് ചിത്രമായ ഒറ്റക്കൊമ്പൻ, ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൈവേ ടു, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ഒരു ​ഗ്യാങ്സ്റ്റർ ചിത്രം എന്നിങ്ങനെ ഒരുപിടി ചിത്രവുമായി മലയാള സിനിമാ രം​ഗത്ത് വീണ്ടും മിന്നിത്തിളങ്ങാൻ ഒരുങ്ങുകയാണ് സുരേഷ് ​ഗോപി.

Tags: Suresh GopiJagathy sreekumar
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies