ന്യൂഡൽഹി: മദ്യകുംഭകോണം നടത്തിയവരുടെ സാന്നിദ്ധ്യം രാജ്ഘട്ടിൽ അശുദ്ധിയുണ്ടാക്കുമെന്ന് ബിജെപി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും സന്ദർശിച്ച രാജ്ഘട്ട്, ഗംഗാജലം തളിച്ച് ബിജെപി പ്രവർത്തകർ ശുദ്ധമാക്കി.
എല്ലാ കാലത്തും മദ്യത്തെ എതിർത്തിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജി. എന്നാൽ മദ്യമാഫിയയുടെ വക്താവാണ് കെജ്രിവാൾ. അങ്ങനെയുള്ള കെജ്രിവാളിന്റെയും കൂട്ടരുടെയും സാന്നിദ്ധ്യം രാജ്ഘട്ടിനെ അപമാനിച്ചിരിക്കുകയാണ്. ബിജെപി നേതാവ് പർവേശ് സാഹിബ് സിംഗ് പറഞ്ഞു. ഇന്ന് പകലായിരുന്നു ആം ആദ്മി പാർട്ടി യോഗത്തിനെത്തിയ കെജ്രിവാളും കൂട്ടരും രാജ്ഘട്ട് സന്ദർശിച്ചത്.
ആം ആദ്മി പാർട്ടി എം എൽ എമാർക്ക് ബിജെപി കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന ആരോപണവും സിംഗ് നിഷേധിച്ചു. കെജ്രിവാൾ പഴയ ഹിന്ദി സിനിമകൾ കണ്ട് തിരക്കഥ തയ്യാറാക്കുകയാണെന്ന് പർവേശ് സാഹിബ് സിംഗ് പരിഹസിച്ചു. വികസനത്തിന്റെയും സൗജന്യങ്ങളുടെയും പേര് പറഞ്ഞ് അരവിന്ദ് കെജ്രിവാളും കൂട്ടരും ചെയ്തു കൂട്ടിയ അഴിമതികൾ വരും ദിവസങ്ങളിൽ ഇനിയും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
कार्यकर्ताओं ने राजघाट के प्रांगण को गंगा जल छिड़ककर शुद्ध किया। भ्रष्ट दिल्ली के मुख्यमंत्री ने आज अपने शराबी कदम वहाँ रखकर राष्ट्रपिता महात्मा गांधी जी की आत्मा को बड़ा कष्ट पहुँचाया होगा । pic.twitter.com/IYTDsUZn5t
— Parvesh Sahib Singh (@p_sahibsingh) August 25, 2022
Comments