സ്ത്രീകളെ മറയാക്കി ലഹരിക്കച്ചവടം ; രാത്രികാലങ്ങളിൽ ആവശ്യക്കാർ ഏറെ ; ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളെ മറയാക്കി ലഹരിക്കച്ചവടം ; രാത്രികാലങ്ങളിൽ ആവശ്യക്കാർ ഏറെ ; ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 07:12 am IST
Facebook
Twitter
WhatsAppTelegram

 

കൊല്ലം : എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പിടിയിലായവരിൽ ദമ്പതികളും. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശികളായ അജു മൻസൂർ, ഇയാളുടെ ഭാര്യ ബിൻഷ, അവിനാശ്, അഖിൽ ശശിധരൻ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും കണ്ടെടുത്തു.കിളികൊല്ലൂർ മേഖലയിലെ സ്‌കൂൾ , കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ എത്തിച്ച ലഹരി മരുന്നുകളായിരുന്നു ഇവ. പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിച്ചാണ് ഇവർ ലഹരി വൽപ്പന നടത്തിയിരുന്നത്. പിടിയിലായ അജുവിനെ മുമ്പും സമാന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രികളിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ ലഹരി എത്തിച്ച് കൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. ഇതിനായി ഇവർ ഉപയോഗിക്കുന്നത് ആഢംബര കാറുകളും ബൈക്കുകളുമാണ്. സ്ത്രീകളെ മറയാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. അതേസമയം പിടിയിലായവർക്ക് ഇതരസംസ്ഥാന ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും ഡിജെ പാർട്ടികൾക്കും മറ്റും എംഡിഎംഎ വിതരണം ചെയ്യാൻ സംഘം പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ഒരുമാസമായി നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തുകയായിരുന്നു. സിറ്റി പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.

Tags: keralavarthakal
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies