മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ; മരണക്കിടക്കയിലാണ് അതോർത്ത് സംസാരിച്ചോ; അവസാന നിമിഷവും ക്രൂരത തുടർന്ന് ഇന്ദുലേഖ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ; മരണക്കിടക്കയിലാണ് അതോർത്ത് സംസാരിച്ചോ; അവസാന നിമിഷവും ക്രൂരത തുടർന്ന് ഇന്ദുലേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 10:38 am IST
FacebookTwitterWhatsAppTelegram

തൃശൂർ: കീഴൂരിൽ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖയെ(39) റിമാൻഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവർ അമ്മയെ വിഷം കൊടുത്ത് കൊന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും അമ്മയോടുള്ള ഇന്ദുലേഖയുടെ പെരുമാറ്റം ക്രൂരമായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെ ആദ്യ പരിശോധനയിൽ തന്നെ രുഗ്മിണിയുടെ ഉള്ളിൽ വിഷം ചെന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചും ഡോക്ടർമാർ വിഷത്തിന്റെ കാര്യം ആവർത്തിച്ചു. നിർത്താതെയുള്ള ഛർദ്ദിയും ഇവർക്കുണ്ടായിരുന്നു. അവശനിലയിലായപ്പോൾ രുഗ്മിണി ഇന്ദുലേഖയോട് ഈ കാര്യം ചോദിക്കുകയും ചെയ്തു. ‘ മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ’ എന്നാണ് ചോദിച്ചത്. മരണക്കിടക്കയിലാണ് അതോർത്ത് സംസാരിച്ചോ എന്നായിരുന്നു ഈ സമയം ഇന്ദുലേഖയുടെ മറുപടി. ഇതെല്ലാം രുഗ്മിണിയുടെ ഭർത്താവും ഇന്ദുലേഖയുടെ അച്ഛനുമായ ചന്ദ്രനും കേൾക്കുന്നുണ്ടായിരുന്നു. ഇന്ദുലേഖയുടെ മറുപടി രുഗ്മിണിയെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും ചന്ദ്രൻ പറയുന്നു.

ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്താനുള്ള സാധ്യത ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞതും ചന്ദ്രനായിരുന്നു. അമ്മ മരിക്കാൻ പോകുന്നുവെന്ന് എങ്ങനെ മനസിലായി എന്ന് പോലീസ് ഇവരോട് ചോദിച്ചിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി കണ്ടപ്പോൾ വെറുതെ പറഞ്ഞതാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. മാത്രമല്ല ഇന്ദുലേഖ എലിവിഷം കളയാൻ ഏൽപ്പിച്ചത് അവരുടെ മകനെ ആയിരുന്നു. ഈ വിവരവും കൊച്ചുമകൻ പറഞ്ഞ് ചന്ദ്രന് അറിയാമായിരുന്നു. എലിവിഷത്തിന്റെ കാര്യം ഇന്ദുലേഖയോട് ചോദിച്ചപ്പോൾ എലിശല്ല്യം കൂടുതലായതിനാൽ മേടിച്ചതാണെന്നായിരുന്നു മറുപടി.

സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്ഥലം പണയം വയ്‌ക്കാൻ രുഗ്മിണി സമ്മതിക്കാത്തതിനെ തുടർന്നാണ് ഇന്ദുലേഖ കൊലപാതകം ആസൂത്രണം ചെയ്യുന്നത്. രണ്ട് മാസം മുൻപ് ഡോളോ ഗുളിക ഭക്ഷണത്തിൽ കലർത്തി അമ്മയ്‌ക്കും അച്ഛനും നൽകിയിരുന്നു. കറിയിൽ ചേർത്താണ് കൊടുത്തിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഭക്ഷണത്തിന് കയ്പ് വന്നതോടെ രണ്ട് പേരും അത് കഴിച്ചില്ല.

വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് ശേഷമാണ് അമ്മയ്‌ക്കുള്ള ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥത ഉള്ളതിനാൽ രുഗ്മിണി രുചിവ്യത്യാസം തിരിച്ചറിഞ്ഞതുമില്ല. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനിയും കലർത്തി നൽകി. കൃത്രിമ ഭക്ഷ്യവിഷബാധ ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. അച്ഛനേയും കൊലപ്പെടുത്താൻ പല തവണ ഇന്ദുലേഖ ശ്രമിച്ചെങ്കിലും നടന്നില്ല. പാറ്റാചോക്ക് ചായയിൽ കലർത്തി നൽകി. എന്നാൽ രുചിവ്യത്യാസം തോന്നിയതിനാൽ ചന്ദ്രൻ അത് കഴിച്ചില്ല.

Tags: Thrissurmuder
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies