റായ്പൂർ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തെറ്റുകാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഝാർഖണ്ഡിലെ മുതിർന്ന രാഷ്ട്രീയ നേതാവ് സര്യൂ റോയ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഹേമന്ത് സോറനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചതെന്ന് സുര്യൂ റോയ് പറഞ്ഞു. ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. ഒന്നുകിൽ ഹേമന്ത് സോറൻ രാജിവയ്ക്കണം. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത ഖനനത്തിന് ലൈസൻസ് നൽകിയെന്നാണ് ഹേമന്ത് സോറനെ ഉയർന്ന പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
Comments