മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആൾ; പിണറായിയെ നയിക്കുന്നതും എന്നെ നയിക്കുന്നതും പാർട്ടിയാണെന്ന് എം.വി ഗോവിന്ദൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആൾ; പിണറായിയെ നയിക്കുന്നതും എന്നെ നയിക്കുന്നതും പാർട്ടിയാണെന്ന് എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 07:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത മന്ത്രി എം.വി ഗോവിന്ദൻ. ചുമതല ഏറ്റെടുത്ത ശേഷം എകെജി സെന്ററിൽ മാദ്ധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പിണറായിയെന്ന മുഖ്യമന്ത്രിയെയും പാർട്ടി സംസ്ഥാന സെക്രട്ടറിയായ എന്നെയും നയിക്കുന്നത് പാർട്ടിയാണ്. എല്ലാത്തിന്റെയും അടിസ്ഥാനപരമായ കാര്യം പാർട്ടിയാണ്. പാർട്ടിക്ക് വിധേയപ്പെട്ട് മുഖ്യമന്ത്രിയും പാർട്ടിയുടെ ഭാഗമായി സംസ്ഥാന ഘടകങ്ങളും പ്രവർത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സെക്രട്ടറിയാകുന്നത് പ്രത്യേക വെല്ലുവിളിയല്ല. പാർട്ടി തീരുമാനം അനുസരിക്കുന്നു. ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനെതിരെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രവർത്തന ശൈലിക്കെതിരെയും ഉയർന്ന വിമർശനങ്ങൾ സ്വയം വിമർശനമാണെന്നും തെറ്റുകൾ ചർച്ച ചെയ്യുകയാണ് അവിടെ സംഭവിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ചില ഘട്ടങ്ങളിലൊക്കെ വിഭാഗീയത ഉണ്ടായിട്ടുണ്ട്. ആ വിഭാഗീയത അവസാനിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ ആർഎസ്എസും ബിജെപിയും പ്രധാനമായും ലക്ഷ്യമിടുന്നത് കേരളത്തെയാണ്. അതിന്റെ ഭാഗമായി സർക്കാരിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും പല രീതിയിലുളള ശ്രമങ്ങൾ ഉണ്ടാകും. അതൊക്കെ കണ്ട് ശരിയായ രീതിയിൽ നയിക്കുക എന്നതാണ് പാർട്ടിക്കും സർക്കാരിനും ചെയ്യാനുളളത്.

മാദ്ധ്യമങ്ങൾ മിക്കതും മൂലധന ശക്തിയുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് കൃത്യമായ താൽപര്യമുണ്ട്. അവരുടെ താൽപര്യം തന്നെയാണ് മുന്നിൽ നിൽക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നല്ല വിജയം നേടാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ഗവർണർ എടുക്കുന്ന നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവും ആയിരിക്കും. അങ്ങനെ ആവാതിരിക്കുന്ന ഘട്ടത്തിലാണ് വിമർശനം ഉയരുന്നത്. സിപിഎം നേതൃത്വത്തിൽ കണ്ണൂർ ലോബിയുടെ സ്വാധീനമാണെന്ന ആരോപണവും എം.വി ഗോവിന്ദൻ നിഷേധിച്ചു. താനും പിണറായിയും കോടിയേരിയും ഇപി ജയരാജനുമൊക്കെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചു വന്നവരാണെന്നായിരുന്നു മറുപടി.

Tags: സിപിഎം സംസ്ഥാന സെക്രട്ടറിമുഖ്യമന്ത്രി പിണറായിഎം.വി ഗോവിന്ദൻ
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies