മുംബൈ : ”ഗാന്ധി” കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ പൃഥ്വിരാജ് ചവാൻ. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ക്രെഡിറ്റ് എന്തിന് ”ഗാന്ധി” കുടുംബത്തിന് കൊടുക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇത് മുഗൾ വാഴ്ചയൊന്നുമല്ല എന്നായിരുന്നു പൃഥ്വിരാജ് ചവാന്റെ പരാമർശം
ഗുലാം നബി ആസാദ് ഉൾപ്പെടെ രാജിവെച്ച് പുറത്ത് പോയപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയാണ് പൃഥ്വിരാജ് നൽകിയത്.
ഇത്രയും നാൾ നേതാക്കൾക്ക് എല്ലാം നൽകിയത് ”ഗാന്ധി” കുടുംബമാണ് എന്നണ് ഗെഹ്ലോട്ട് പറയുന്നത്. അതിന് കോൺഗ്രസ് അവരുടെ കുടുംബ സ്വത്താണോ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. ജനാധിപത്യ നയങ്ങളോടെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിക്ക് ഒരു പ്രത്യേക ഭരണഘടനയുണ്ട്, അത് പാർട്ടി രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിട്ടുമുണ്ട്.
ഈ പാർട്ടി ഭരണഘടന അനുസരിച്ചാണോ പ്രവർത്തിക്കേണ്ടത് അതോ പാർട്ടിയുടെ നേതാക്കൾ ഗാന്ധി കുടുംബം നൽകുന്നത് കൊണ്ട് തൃപ്തിപ്പെടണമോ എന്ന് പൃഥ്വിരാജ് ചോദിച്ചു. ഗാന്ധി കുടുംബം നൽകിയത് എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇത് മുഗൾ വാഴ്ചയോ, സുൽത്താനേറ്റോ ? പാർട്ടിയിൽ ആഭ്യന്തര തിരഞ്ഞെടുപ്പുകളില്ലാതെ വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ മാത്രമുള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും പൃഥ്വിരാജ് കുറ്റപ്പെടുത്തി.
പാർട്ടിയുടെ ഏതോ പദവിയിൽ കുടുംബം നിയമിച്ചതുപോലെയാണ് അശോക് ഗെഹ്ലോട്ട് സംസാരിക്കുന്നത്. എന്നാൽ എന്തിനാണ് പദവിയിലേക്ക് നിയമിക്കുന്നത് എന്നും എന്തുകൊണ്ട് ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തിക്കൂടാ എന്നും പൃഥ്വിരാജ് ചോദിച്ചു. പാർട്ടിയിൽ 24 വർഷമായി ആഭ്യന്തര തിരഞ്ഞെടുപ്പുകളൊന്നും തന്നെ നടന്നിട്ടില്ല. അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. താനുൾപ്പെടെ എല്ലാവരും കുറ്റക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പി വി നരസിംഹ റാവു നേതൃത്വം നൽകിയപ്പോൾ തിരുപ്പതിയിൽ ഒരു യോഗം ചേർന്ന് പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തുവെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞു. അതിനുശേഷം, കോൺഗ്രസ് പാർട്ടിയുടെ കൊൽക്കത്ത യോഗത്തിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടത്തിയ സീതാറാം കേസരി പാർട്ടി അദ്ധ്യക്ഷനായി. എന്നാൽ കഴിഞ്ഞ 24 വർഷമായി വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, അതുകൊണ്ടാണ് ”ഗാന്ധി” കുടുംബം ഇത്രയധികം നൽകിയെന്ന്് പറയാൻ ഒരാൾ ധൈര്യപ്പെടുന്നത്. ഞങ്ങൾക്ക് എന്തെങ്കിലും തരാൻ നിങ്ങൾ ആരാണ്? ‘നൽകുക’ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? മുഗൾ രാജാക്കന്മാരുടെ അടുത്ത തലമുറയേപ്പോലെയാണോ ഇത്? ആളുകൾക്ക് നൽകാനും അവരത് സ്വീകരിക്കാനും എന്നും പൃഥ്വിരാജ് ചോദിച്ചു.
Comments