ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി യു പ്രതിഭ; ഗവർണറുടെ പെരുമാറ്റം മാതൃകാപരമെന്നും സിപിഎം എംഎൽഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി യു പ്രതിഭ; ഗവർണറുടെ പെരുമാറ്റം മാതൃകാപരമെന്നും സിപിഎം എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 12:48 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി സിപിഎം എംഎൽഎ യു പ്രതിഭ. ഗവർണർക്കെതിരെ സിപിഎം ആക്രമണം കടുപ്പിക്കുന്നതിനിടയിലാണ് പാർട്ടി എംഎൽഎ പൊതുവേദിയിൽ ഗവർണറെ പുകഴ്‌ത്തി പരസ്യമായി രംഗത്ത് വന്നത്.

ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ നവതി ആഘോഷച്ചടങ്ങിലായിരുന്നു ഗവർണർ വേദിയിലിരിക്കെ യു പ്രതിഭയുടെ വാക്കുകൾ. പരിപാടിയുടെ അദ്ധ്യക്ഷയായിരുന്നു എംഎൽഎ. രാഷ്‌ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് അവർ പറഞ്ഞു. എല്ലാവരോടും സ്‌നേഹത്തോടെയാണ് ഗവർണർ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ട്.

മലയാളം പഠിക്കാൻ ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. പുഞ്ചിരിയോടെയാണ് എംഎൽഎയുടെ വാക്കുകൾ ആരിഫ് മുഹമ്മദ് ഖാൻ ശ്രവിച്ചത്. ചടങ്ങിൽ ഗവർണർക്ക് സമീപമായിരുന്നു യു പ്രതിഭ ഇരുന്നത്. രമേശ് ചെന്നിത്തല എംഎൽഎയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

മലയാളത്തിൽ എല്ലാവർക്കും വന്ദനം പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയതും. മലയാളം പഠിക്കാൻ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ടെന്നും അതാണ് മലയാളത്തിൽ പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമാണ് എല്ലാ മാറ്റത്തിന്റെയും അളവുകോലെന്നും അറിവിനൊപ്പം മനുഷ്യന്റെ അന്തസുയർത്തുന്നതാണ് അതെന്നും ഗവർണർ പ്രസംഗത്തിൽ പരാമർശിച്ചു.

സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളും ലോകായുക്ത ഭേദഗതി ബില്ലും ഉൾപ്പെടെയുളള കാര്യങ്ങളിൽ ഗവർണറുമായി സിപിഎം വളരെക്കാലമായി ഇടഞ്ഞുനിൽക്കുകയാണ്. അടുത്തിടെ സർക്കാർ പുറത്തിറക്കിയ ലോകായുക്ത ഭേദഗതി ഉൾപ്പെടെയുളള ഓർഡിനൻസുകൾ അദ്ദേഹം ഒപ്പിടാതെ മടക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതിഭ എംഎൽഎ ഗവർണറെ പുകഴ്‌ത്തി രംഗത്തെത്തിയത്. നേരത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുന്നതിലും ഗവർണറും സിപിഎമ്മും നേർക്ക് നേർ പോര് നടന്നിരുന്നു.

Tags: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻസിപിഎം എംഎൽഎ
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies