തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതി ശക്തമായ മഴ തുടരുകയാണ്.
ഇന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നേരത്തെ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആയിരുന്നു.
ശക്തമായ മഴയിൽ കൊച്ചി നഗരത്തിന്റെ പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിലും, ആലപ്പുഴയിലും സ്ഥിതി സമാനമാണ്. കലൂർ സ്റ്റേഡിയം റോഡ് അടക്കമുള്ള പ്രധാന റോഡുകളിൽ വെള്ളം കയറി. കെ.എസ്.ആർ.ടിസി ബസ് സ്റ്റാന്റിലും വെള്ളം കയറി. പലയിടങ്ങളിലും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
Comments