ഈ വർഷം മാത്രം തെരുവുനായയുടെ കടിയേറ്റത് ഒന്നര ലക്ഷം പേർക്ക്; പേ വിഷബാധ മരണങ്ങളും വർദ്ധിക്കുന്നു; നിയമസഭയിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ആരോപണം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ വർഷം മാത്രം തെരുവുനായയുടെ കടിയേറ്റത് ഒന്നര ലക്ഷം പേർക്ക്; പേ വിഷബാധ മരണങ്ങളും വർദ്ധിക്കുന്നു; നിയമസഭയിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 02:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യവും പേ വിഷബാധ മരണവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഈ വർഷം മാത്രം ഒന്നരലക്ഷത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റ് നിരവധി പേർ മരിക്കുന്ന സംഭവങ്ങൾ ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. പി.കെ ബഷീർ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

2022 ൽ മാത്രം 20 പേവിഷ ബാധ മരണങ്ങൾ സംഭവിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 20 പേരിൽ 5 പേരും വീടുകളിൽ വളർത്തുന്ന നായയുടെ കടിയേറ്റാണ് മരിച്ചത്. 2013 മുതൽ തെരുവ് നായ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മരണങ്ങളിൽ ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ നിർദേശം നൽകാമെന്നും മന്ത്രി പറഞ്ഞു.

വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പി.കെ ബഷീർ ചൂണ്ടിക്കാട്ടി. പേ വിഷബാധ വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ വാക്‌സിൻ എടുത്ത് പ്രവർത്തിച്ചു തുടങ്ങും മുൻപ് വൈറസ് തലച്ചോറിൽ ബാധിച്ചാണ് അടുത്തിടെ മരണങ്ങൾ ഉണ്ടായതെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി.

എന്തുകൊണ്ടാണ് വാക്‌സിൻ എടുത്തിട്ടും മരിക്കുന്നത് എന്നത് ഗൗരവമായ വിഷയമാണ്. വൈറസ് വേഗത്തിൽ തലച്ചോറിൽ എത്തുന്ന സാഹചര്യത്തിൽ വാക്‌സിൻ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങാൻ രണ്ട് ആഴ്ച വേണം.

അതിനിടെ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതില്ലെന്ന മന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി തിരുത്തി. വാക്‌സിനെടുത്തിട്ടും പേ വിഷബാധ മരണങ്ങൾ ഉണ്ടായതിൽ സമൂഹത്തിൽ ആശങ്കയുണ്ട്. മന്ത്രി പറഞ്ഞത് വിദഗ്ധരുടെ അഭിപ്രായമാണ്. എന്നാലും ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വാക്‌സിനെക്കുറിച്ച് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2025 ഓടെ പേവിഷബാധ കേസുകൾ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും ഇത് ഒരു യജ്ഞമായി കണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പേവിഷ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: ആരോഗ്യമന്ത്രിവാക്‌സിൻവീണ ജോർജ്
Share
Tweet
SendShare

More News from this section

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

Latest News

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies