അങ്ങനെ അയാൾ പിണറായിയുടെ കൊച്ചിയിൽ നിന്ന് യോഗിയുടെ യുപിലേക്ക് ഓടുകയായിരുന്നു; വെളളക്കെട്ടിൽ കൊച്ചിയിലെത്തിയ സുഹൃത്തിന്റെ അനുഭവം പറഞ്ഞ് എപി അബ്ദുളളക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്ങനെ അയാൾ പിണറായിയുടെ കൊച്ചിയിൽ നിന്ന് യോഗിയുടെ യുപിലേക്ക് ഓടുകയായിരുന്നു; വെളളക്കെട്ടിൽ കൊച്ചിയിലെത്തിയ സുഹൃത്തിന്റെ അനുഭവം പറഞ്ഞ് എപി അബ്ദുളളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നമ്പർ വൺ കേരളമെന്ന് പിണറായി സർക്കാർ അവകാശപ്പെടുന്ന കൊച്ചിയിലെത്തിയ യുപി സ്വദേശിയായ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. പുലർച്ചെ മുതൽ പെയ്ത മഴയിൽ താമസിച്ചിരുന്ന ഹോട്ടലിൽ ഉൾപ്പെടെ വെളളം കയറിയ കഥയാണ് അബ്ദുളളക്കുട്ടി ഫേസ്ബുക്കിലൂടെ കുറിച്ചത്. യുപിയിലെ ബറെയ്‌ലിയിൽ നിന്നും വന്ന ദക്ഷ് ശർമയാണ് അബ്ദുളളക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് ഹോട്ടലിലാണ് അബ്ദുളളക്കുട്ടിയും സുഹൃത്തും താമസിച്ചത്.  രാവിലെ ഉണർന്നപ്പോൾ മുറിയിൽ കറന്റില്ല. ഫോൺ എടുത്ത് വിളിച്ചു, അത് അനങ്ങുന്നില്ല. ജനൽ കർട്ടൻ നീക്കി നോക്കിയപ്പോൾ ചുറ്റും വെള്ളം. ഹോട്ടൽ മുങ്ങിപ്പോകുമോ എന്ന പേടിയോടെ റൂമിൽ നിന്ന് പുറത്തിറങ്ങി. ഇടനാഴിയിലെങ്ങും കട്ട ഇരുട്ട് … വല്ലാതെ ഭീതി തോന്നി. ഫോൺ ടോർച്ച് തെളിയിച്ച് എങ്ങനെയൊക്കയോ ലിഫ്റ്റിനടുത്ത് എത്തി. നോ രക്ഷ! ലിഫ്റ്റും വർക്ക് ചെയ്യുന്നില്ല.

കോണിയിറങ്ങി ഇറങ്ങി എങ്ങനെയോ റിസപ്ഷനിൽ എത്തി. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത് ! കഴിഞ്ഞ 3 മണിക്കൂർ തുടച്ചയായി മഴയായിരുന്നു. കൊച്ചി സിറ്റി മുങ്ങിക്കൊണ്ടിരിക്കുകയാണ് സർ അവർ സങ്കടത്തോടെ പറഞ്ഞു. വെളളം പൊങ്ങിയതുകാരണം കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു.
ജനറേറ്ററില്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോൾ ബേസ്‌മെന്റിലുള്ള ജനറേറ്റർ വെള്ളത്തിനടിയിലായിപ്പോയെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു.

ഒരു സുഹൃത്തിനെ വിളിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറാനായി ശ്രമം. എളമക്കരയിൽ നിന്ന് കാറുമായി പുറപ്പെട്ട സുഹൃത്ത് മാലിക്കിന് റോഡിലുടനീളം വെളളം കയറിയതുകാരണം ഇവിടേക്ക് പെട്ടന്ന് എത്താനായില്ല. കലൂർ ജഗ്ഷനിൽ വരെയെത്തിയ മാലിക് അവിടെ നിന്നും തിരിച്ചുപോകേണ്ടി വന്നു. നോർത്തിലേക്കും / എം ജി റോഡിലേക്കും പോകാൻ പറ്റിയില്ല. കത്രിക്കടവ് വഴിയും നോക്കിയിട്ട് സാധിച്ചില്ല. രണ്ട് മണിക്കൂർ റോഡായ റോഡൊക്കെ ചുറ്റി അവസാനം നോർത്ത് റെയിൽവേ സ്‌റ്റേഷന് പിറകിൽ കാർ പാർക്ക് ചെയ്ത് റെയിൽവേ സ്റ്റേഷൻ ക്രോസ് ചെയ്താണ് മാലിക്ക് ഞങ്ങളുടെ ഹോട്ടലിൽ എത്തിയത്.

കഷ്ടപ്പെട്ട് റെയിൽവേ സ്റ്റേഷൻ ക്രോസ് ചെയ്ത് മാലിക്കിന്റെ കാറിൽ കയറി. നേരെ
ഭക്ഷണം അനേഷിച്ച് ഹോട്ടൽ തേടി യാത്രയായി. എന്റെ കൂടെ ആദ്യമായി കേരളം കാണാൻ വന്ന ദക്ഷ് ശർമ്മയുടെ മാനസികാവസ്ഥ വിവരണാതീതമായിരുന്നുവെന്ന് അബ്ദുളളക്കുട്ടി പറയുന്നു. ജവഹർ നഗറിലെ ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സുഹൃത്ത് വൈകാതെ എയർപോർട്ടിൽ നിന്ന് വിമാനം കയറുകയായിരുന്നു. അയാൾ പിണറായിയുടെ കൊച്ചിയിൽ നിന്ന് യോഗിയുടെ യുപിലേക്ക് ഓടുകയായിരുന്നുവെന്ന് ആയിരുന്നു അബ്ദുളളക്കുട്ടിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ കൊച്ചിയിലെ റോഡുകളിലെല്ലാം വെളളം കയറിയ നിലയിലായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുളള എംജി റോഡിലും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും, ബാനർജി റോഡിലും ടി.ഡി റോഡിലും കതൃക്കടവിലും ഉൾപ്പെടെ വെളളക്കെട്ട് കാരണം വാഹന ഗതാഗതം മുടങ്ങിയിരുന്നു.

Tags: AP Abdullakkutty
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies