ഇവരാൽ കൊല്ലപ്പെട്ട ഹൈന്ദവരുടെ തലമുറ മലപ്പുറത്ത് ഉണ്ടോ?; വാരിയം കുന്നനെയും ആലി മുസ്ലിയാരെയും പ്രകീർത്തിച്ച് കെ.ടി ജലീൽ; അവഹേളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്-KT Jaleel
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവരാൽ കൊല്ലപ്പെട്ട ഹൈന്ദവരുടെ തലമുറ മലപ്പുറത്ത് ഉണ്ടോ?; വാരിയം കുന്നനെയും ആലി മുസ്ലിയാരെയും പ്രകീർത്തിച്ച് കെ.ടി ജലീൽ; അവഹേളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്-KT Jaleel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 02:40 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മലബാർ ഹിന്ദു വിരുദ്ധ കലാപത്തിന് കാരണക്കാരയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് ആവർത്തിച്ച് എംഎൽഎ കെ.ടി ജലീൽ. ധീര ദേശാഭിമാനികളായ ഇവരെ അവഹേളിക്കരുത്. ഇവരാൽ കൊല്ലപ്പെട്ട ഒരു ഹൈന്ദവ സഹോദരന്റെയും പിന്മുറക്കാരെ മലപ്പുറത്ത് കാണാൻ  കഴിയില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന പൊതുപരിപാടിയിൽ വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മലപ്പുറത്ത് ആരും അരക്ഷിതരല്ല. വാരിയംകുന്നത് കുഞ്ഞഹമ്മദാജിയും ആലി മുസ്ല്യാരും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അംഗങ്ങളായിരുന്നു. സർവ്വേന്ത്യാ മുസ്ലിംലീഗ് ഉണ്ടായിരുന്നിട്ടും അവസാന ശ്വാസം വരെയും അവർ പ്രവർത്തിച്ചത് കോൺഗ്രസ്സിലാണ്.

മാതൃഭൂമി പ്രസിദ്ധീകരിച്ച കെ മാധവൻ നായർ രചിച്ച ‘മലബാർ കലാപം’ ഒരാവർത്തി വായിക്കുക. മാതൃഭൂമി തന്നെ വെളിച്ചം കാണിച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ‘ഖിലാഫത്ത് സ്മരണകൾ’ ഒരുതവണ നോക്കുക. കോട്ടക്കൽ ആര്യവൈദ്യശാല അച്ചടിച്ച് പുറത്തിറക്കിയ വൈദ്യരത്‌നം പി.എസ് വാര്യരുടെ ജീവചരിത്ര ഗ്രന്ഥത്തിലൂടെ ഒറ്റപ്രാവശ്യം കണ്ണോടിക്കുക.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയോ ആലി മുസ്ല്യാരോ കൊലപ്പെടുത്തിയ ഒരു ഹൈന്ദവ സഹോദരന്റെ പിൻമുറക്കാരെ മലപ്പുറത്തിന്റെ മണ്ണിൽ ഹാജരാക്കാൻ ആർക്കെങ്കിലുമാകുമോ? അവർ മാനഭംഗപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ഹൈന്ദവ സഹോദരിയുടെ പേരു പറയാൻ ഏതെങ്കിലുമൊരാൾക്ക് സാധിക്കുമോ? ആ ധീര ദേശാഭിമാനികളെ ബഹുമാനിക്കണ്ട. അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്ന കുന്നിന്റെ മുകളിലാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ പണിത മലപ്പുറം മുനിസിപ്പൽ ടൗൺഹാൾ തല ഉയർത്തി നിൽക്കുന്നത്. ആലി മുസ്ല്യാരുടെ നാടായ നെല്ലിക്കുന്നിലാണ് മഞ്ചേരി മുനിസിപ്പാലിറ്റി നിർമ്മിച്ച സ്മാരക സൗധം നെഞ്ചുവിരിച്ച് നിൽക്കുന്നത്. ആർക്കും ഒരലോസരവും ഇന്നുവരെ അവയൊന്നും ഉണ്ടാക്കിയിട്ടില്ല. ഹൈന്ദവ-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സൗഹൃദം കളിയാടുന്ന മണ്ണിൽ ആരും വർഗീയ വിഷം ചീറ്റരുത്. പ്ലീസ്

Tags: facebookkt jaleelali musliyar
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies