ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിന്റെ പിതൃത്വം കോൺഗ്രസിന് മേൽ ചാർത്താനുള്ള ഹൈബി ഈഡൻ എം പിയുടെ ശ്രമത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണങ്ങൾ ശക്തമാകുന്നു. ഐ എൻ എസ് വിക്രാന്ത് നാവിക സേനയ്ക്ക് സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ, പദ്ധതി രൂപീകരണം മുതൽ സമർപ്പണം വരെയുള്ള കാലഘട്ടങ്ങളിലെ വിവിധ സർക്കാരുകളുടെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്ന സൂരജ് ഇലന്തൂരിന്റെ കുറിപ്പ് ഫേസ്ബുക്കിൽ സജീവ ചർച്ചയാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: നരേന്ദ്രമോദി കൊച്ചിയിൽ വന്ന് വിക്രാന്ത് രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ ആരുടെയൊക്കെ കുരു പൊട്ടുന്നുവെന്ന് നോക്കിയിരിക്കുകയായിരുന്നു..
പ്രതീക്ഷിച്ച പോലെ തന്നെ സ്ഥലം എംപി വക ആദ്യ പൊട്ടൽ….
പക്ഷെ ഹൈബി സാറേ ഒരു പ്രശ്നമുള്ളത് എന്തെന്ന് വെച്ചാൽ നാട്ടുകാർക്ക് നന്നായിട്ടറിയാം നിങ്ങളീ പോസ്റ്റിൽ പറഞ്ഞ കഥകൾ…
2009 ഫെബ്രുവരി 28 ന് എ കെ ആന്റണി തന്നെയാണ് വിക്രാന്തിന്റെ നിർമ്മാണത്തിന് കീലിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കി സാങ്കേതിക പരീക്ഷണങ്ങൾ ഒക്കെ കഴിഞ്ഞിട്ട് 2014ൽ കമ്മീഷൻ ചെയ്യുമെന്നായിരുന്നു അദ്ദേഹം അന്ന് രാജ്യത്തോട് പ്രഖ്യാപിച്ചത്.ആ ചടങ്ങിൽ പങ്കെടുത്ത ഹൈബി സാറിനും അതോർമ്മയുണ്ടാകണം..
റഷ്യയിൽ നിന്ന് ഉരുക്ക്,ജർമ്മൻ സഹായത്തോടെ ഗിയർബോക്സ് ഇതൊന്നും നടന്നില്ല ഹൈബിസാറേ. അങ്ങനെ പണി മുടങ്ങി.ഒടുവിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ 2013 ഓഗസ്റ്റ് 12ന് നീറ്റിലിറക്കുന്ന നാടകത്തിനും ഞങ്ങൾ സാക്ഷികളാണ്..
അതായത് അത്യന്താധുനിക യുദ്ധക്കപ്പൽ ഹൈബി സാർ പറഞ്ഞ യു പി എ സർക്കാർ നീറ്റിലിറക്കിയത് വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, ആയുധസംവിധാനം, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങി സാധാരണ കപ്പലിനെ ഒരു സൈനിക കപ്പലാക്കി മാറ്റാനുള്ള സുപ്രധാന ഘടകങ്ങളുടെ ക്രമീകരണങ്ങൾ ഒന്നും തന്നെ നടത്താതെയാണ്..(അത് കൊണ്ട് തന്നെ അത് ഇന്ത്യൻ നേവിയുടെ പുറമ്പോക്കിൽ കിടക്കുകയുമായിരുന്നു..!!)
2016ൽ അധികാരത്തിൽ നിന്ന് ഒഴിയുന്നതിന് തൊട്ടുമുൻപേ ഉമ്മൻ ചാണ്ടി സാർ പണി പൂർത്തിയാകാത്ത കൊച്ചിമെട്രോയുടെയും വൈറ്റില മേൽപ്പാലത്തിന്റെയും ഉദ്ഘാടനം ആരെയും അറിയിക്കാതെ നടത്തിയത് തദവസരത്തിൽ ഓർമ്മിപ്പിക്കുന്നു…
2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശാപമോക്ഷം ലഭിച്ച വിക്രാന്ത് Make In India പദ്ധതിപ്രകാരം പൂർണ്ണമായും തദ്ദേശീയമായി രാജ്യത്തെ 50 കമ്പനികളുടെ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തിയാക്കി ഇന്ന് സമർപ്പിക്കപ്പെടുമ്പോൾ,അടിമത്തത്വത്തിന്റെ പ്രതീകമായിരുന്ന പഴയ കൊടി മാറ്റി രാഷ്ട്രഗർവ്വിന്റെ പ്രതീകമായ കൊടി പാറുമ്പോൾ ഹൈബി സാറിന് കുരു പൊട്ടും..
പൊട്ടിയേ പറ്റൂ..
അതുകൊണ്ടാണല്ലോ സാറിനെ കോൺഗ്രസ്സുകാരൻ എന്ന് വിളിക്കുന്നത്…
ഒന്ന് പറയാൻ മറന്നു…
ഊപിഎ ❤
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ❤
Comments