ദുംക; ഝാർഖണ്ഡിലെ ദുംകയിൽ നടന്ന ലൗ ജിഹാദ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗോത്ര വിഭാഗത്തിൽ പെടുന്ന 14 കാരി പെൺകുട്ടിയെ കഴിഞ്ഞ ദിവസം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മയാണ് സംഭവം കൊലപാതകമാണെന്നും പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും ഗർഭിണിയാണെന്നും വെളിപ്പെടുത്തിയത്.
അടുത്തിടെ മറ്റൊരു പതിനാറുകാരിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുൻപാണ് ദുംകയിൽ നിന്ന് സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. മാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ പോലീസ് പ്രതിയായ അർമാൻ അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രദേശത്തെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ വെച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്.
ഈ സൈറ്റിൽ ദിവസവേതനത്തിന് പെൺകുട്ടി ജോലിക്ക് വന്നിരുന്നു. സൈറ്റിലെ മേസ്തിരിയായിരുന്നു അൻസാരി. അങ്ങനെയാണ് പെൺകുട്ടിയോട് പ്രണയം അഭിനയിക്കുന്നത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹത്തെക്കുറിച്ച് പെൺകുട്ടി പറഞ്ഞു തുടങ്ങി. എന്നാൽ ഇയാൾ വിവാഹത്തിന് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പകൂർ ജില്ലക്കാരനാണ് അർമാൻ അൻസാരി.
സംഭവത്തിൽ ഹേമന്ദ് സോറൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. നേരത്തെ നടന്നതും ലൗ ജിഹാദ് കൊലപാതകം ആയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുൻപാണ് മറ്റൊരു ഇര കൂടി ദുംകയിൽ നിന്ന് തന്നെ ഉണ്ടാകുന്നത്.
Comments