പപ്പടത്തിന് തല്ലുണ്ടാക്കിയവർ അറിയാൻ; 'പപ്പടം ആരോഗ്യത്തിന് ഹാനികരം'; ദിവസവും കഴിച്ചാൽ പണി പാളും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പപ്പടത്തിന് തല്ലുണ്ടാക്കിയവർ അറിയാൻ; ‘പപ്പടം ആരോഗ്യത്തിന് ഹാനികരം’; ദിവസവും കഴിച്ചാൽ പണി പാളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 02:07 pm IST
FacebookTwitterWhatsAppTelegram

സദ്യകളിലെ പ്രതാപിയാണ് പപ്പടം. കുഞ്ഞുണ്ണി മാഷിന്റെ വരികൾ കടമെടുത്താൽ
”പരത്തി പറഞ്ഞാൽ പർപ്പടം
ഒതുക്കി പറഞ്ഞാൽ പപ്പടം
വേഗം പറഞ്ഞാൽ പപ്പടം
ചുട്ടെടുതൊന്നമർത്തിയാൽ പ്ടം”

പപ്പടമില്ലാതെ മലയാളികൾക്ക് എന്ത് സദ്യ?. ഈ ചോദ്യം ഏറ്റവും കൂടുതൽ പ്രസക്തമാക്കുന്നത് ആയിരുന്നു അടുത്തിടെ ഹരിപ്പാട് കല്യാണ സദ്യയ്‌ക്കിടെ പപ്പടത്തിന്റെ പേരിൽ നടന്ന പൊരിഞ്ഞ അടി. രണ്ടാമത് പപ്പടം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതായിരുന്നു തല്ലിന് കാരണം. എന്നാൽ പപ്പടം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യില്ലെന്നാണ് ആരോഗ്യവിദഗ്ധർ തന്നെ പറയുന്നത്.

ഉഴുന്ന് ഉപയോഗിച്ചാണ് പപ്പടം നിർമ്മിക്കുന്നത്. എന്നാൽ തീപിടിച്ച വിലയായതിനാൽ ഇന്ന് ഉഴുന്നിന് പകരമായി മൈദയാണ് പപ്പട നിർമ്മാണത്തിനായി കൂടുതൽ ഉപയോഗിക്കുന്നത്. ഇത് ദഹന പ്രശ്‌നങ്ങൾക്കും കുടൽ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. സോഡിയം ബൈക്കാർബണേറ്റാണ് പപ്പടത്തിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന വസ്തു. ഇതാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വില്ലൻ. പപ്പടം കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടിയാണ് സോഡിയം ബൈക്കാർബണേറ്റ് പപ്പടത്തിൽ ചേർക്കുന്നത്.

പപ്പടത്തിൽ ചേർക്കുന്ന കാരം പ്രത്യേകമായി ഉണ്ട്. ഇത് കട്ടക്കാരം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇത് ചേർത്തുണ്ടാക്കുന്ന പപ്പടം വേഗത്തിൽ കേടുവരും. ഇതേ തുടർന്നാണ് വ്യാപകമായി സോഡിയം ബൈക്കാർബണേറ്റ് അഥവാ സോഡാക്കാരം ഉപയോഗിക്കുന്നത്. കുടലിലെ ക്യാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. സോഡിയം കാർബണേറ്റ് കുടലിൽ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അൾസർ, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്കും ഇത് വഴിവെക്കും. അതിനാൽ പപ്പടം പതിവാക്കുന്നത് നന്നല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

എണ്ണയിൽ കാച്ചിയാണ് പപ്പടം ഉപയോഗിക്കുക. ഇത് പതിവാക്കുന്നത് കൊളസ്‌ട്രോളിനും കാരണമാകും. എന്നാൽ പപ്പടം ചുട്ടുകഴിക്കുന്നത് അത്ര ദോഷം ഉണ്ടാക്കില്ല. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും മലയാളിക്ക് പപ്പടം ഒഴിവാക്കിയുളള ഓണസദ്യയില്ല. അതുകൊണ്ടു തന്നെ ഓണക്കാലത്ത് പപ്പടത്തിനും വലിയ ഡിമാന്റാണ് ഉണ്ടാകുന്നത്.

Tags: Pappadam
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies