കുടുംബസമേതം ഓണം ആഘോഷിച്ച് നടൻ ദിലീപ്. ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് താരം ഓണാശംസകൾ നേർന്നത്. കസവുസാരിയാണ് മീനാക്ഷിയുടേയും കാവ്യയുടേയും വേഷം. പട്ടുപാവാട അണിഞ്ഞാണ് മഹാലക്ഷ്മിയെ ചിത്രത്തിൽ കാണാനാവുന്നത്.
ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. മീനാക്ഷിയും ഇതേ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിതം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ കുടുംബചിത്രം ദിലീപിന്റെ ആരാധകർ ഏറ്റെടുത്തു.
Comments