കൊല്ലം : കൊല്ലം കോടതിയിൽ പോലീസും അഭിഭാഷകരും തമ്മിൽ കയ്യാങ്കളി. പോലീസുകാരെ അഭിഭാഷകർ തടഞ്ഞു. പ്രതിഷേധത്തിനിടെ പോലീസ് ജീപ്പിന്റെ ചില്ല് തകർത്തു. സംഭവത്തിൽ ഒരു പോലീസുകാരന് പരുക്കേറ്റു.
കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് അനിശ്ചിതകാലത്തേക്ക് കോടതി നടപടി ബഹിഷ്കരിക്കാൻ കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം.
Comments