ദാമൻ: എൻഡിഎ വിട്ടതിന് പിന്നാലെ പ്രവർത്തകരുടെ തുടർച്ചയായുള്ള കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിച്ച് ജെഡിയു. ദാമൻ ആന്റ് ദിയുവിൽ ജെഡിയു പഞ്ചായത്ത് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഇതോടെ കനത്ത തിരിച്ചടിയാണ് ജെഡിയുവിന് ഉണ്ടായിരിക്കുന്നത്.
15 പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. ഇന്നലെ നടന്ന ചടങ്ങിൽ ആയിരുന്നു വനിതാ പ്രവർത്തകർ ഉൾപ്പെടെ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.
ജെഡിയുവിന് 17 പഞ്ചായത്ത് അംഗങ്ങളാണ് കേന്ദ്രഭരണ പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ ഒഴികെ മറ്റ് എല്ലാ അംഗങ്ങളും ബിജെപിയിൽ ചേർന്നതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി. എൻഡിഎ സഖ്യം ഉപേക്ഷിച്ചതിൽ ജെഡിയു പ്രവർത്തകർക്ക് വലിയ അമർഷമാണ് ഉണ്ടായിരുന്നത്. എൻഡിഎ സഖ്യം ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ ജെഡിയു വക്താവ് നിഖിൽ മണ്ഡലും പാർട്ടി വിട്ടിരുന്നു.
Comments