ഹൈദരാബാദ് : ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടിത്തം. ഒരു സ്ത്രീ ഉൾപ്പെടെ 6 ആറ് പേർ മരിച്ചു.നിരവധിപേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി . സെക്കന്തരാബാദിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച 9 പേർക്ക് പരിക്കേറ്റിട്ടുണ്ട് .
തീ മുകൾ നിലയിലെ ലോഡ്ജിലേക്കും സമീപത്തെ ഹോട്ടലിലേക്കും പടർന്നു.തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും ലോഡ്ജിലെ താമസക്കാരുമാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. 24 ഓളം പേരാണ് തീപിടുത്തത്തിൽ അകപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാത്തിൽ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യുത സ്കൂട്ടറുകൾ ചാർജ്ജ് ചെയ്തിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. മന്ത്രി ടി. ശ്രീനിവാസ് യാദവ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.
Comments