കേരളത്തിലെ മന്ത്രിമാർ വിദേശത്തേക്ക്; ഗുജറാത്തിൽ വൻ നിക്ഷേപത്തിന് വേദാന്ത ഗ്രൂപ്പ്; 1.54 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ പ്ലാന്റ് നിർമിക്കും; ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ; ധാരണാപത്രം ഒപ്പുവെച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ മന്ത്രിമാർ വിദേശത്തേക്ക്; ഗുജറാത്തിൽ വൻ നിക്ഷേപത്തിന് വേദാന്ത ഗ്രൂപ്പ്; 1.54 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ പ്ലാന്റ് നിർമിക്കും; ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ; ധാരണാപത്രം ഒപ്പുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 04:13 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ വൻ നിക്ഷേപത്തിന് ധാരണാപത്രം ഒപ്പുവെച്ച് വേദാന്ത ഗ്രൂപ്പ്. 1.54 ലക്ഷം കോടി രൂപ മുടക്കി സെമി കണ്ടക്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. വേദാന്തയും ഫോക്‌സ്‌കോൺ ഗ്രൂപ്പുമാണ് പ്ലാന്റ് സ്ഥാപിക്കുക. സെമി കണ്ടക്ടർ ഡിസ്‌പ്ലെ മാനുഫാക്ചറിങ് യൂണിറ്റാണ് ഒരുക്കുക.

94,500 കോടി രൂപ മുതൽമുടക്കി വേദാന്ത ഡിസ്‌പ്ലേസ് ലിമിറ്റഡ് ഡിസ്‌പ്ലേ ഫാബ് യൂണിറ്റും 60,000 കോടി രൂപ മുടക്കി വേദാന്ത സെമി കണ്ടക്ടേഴ്‌സ് ലിമിറ്റഡ് സെമി കണ്ടക്ടർ ഫാബ് യൂണിറ്റും സ്ഥാപിക്കാനാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഡിസ്‌പ്ലേ മാനുഫാക്ചറിങ് ഫാബ് യൂണിറ്റാണ് ഗുജറാത്തിൽ നിലവിൽ വരിക.

ഹൈ ടെക് ക്ലസ്റ്ററുകളുടെ രൂപീകരണത്തിലും ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിലും വേദാന്തയും ഫോക്‌സ്‌കോൺ ഗ്രൂപ്പും സംസ്ഥാന സർക്കാരുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കും. ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ രൂപകൽപനയിലും നിർമാണത്തിലും ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിലേക്കുളള വലിയ ചുവടുവെയ്പാണിത്.

സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ കൂടിയാണ് ഇതിലൂടെ നിലവിൽ വരിക.
പദ്ധതി നിലവിൽ വരുന്നതോടെ സെമി കണ്ടക്ടർ നിർമാണത്തിലെ ആഗോള ഹബ്ബായി ഗുജറാത്ത് മാറുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ഉത്തേജനം നൽകുന്ന പദ്ധതിയാണിതെന്നും സർക്കാർ പറഞ്ഞു.

ഇരുകമ്പനികളെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. ചുവപ്പുനാടയ്‌ക്ക് പകരം ചുവന്ന പരവതാനി വിരിച്ചാണ് രണ്ട് കമ്പനികളെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതെന്നും സർക്കാർ ഒരു വർഷം പൂർത്തിയാകുന്ന അവസരത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മന്ത്രിമാർ വിദേശ പര്യടനത്തിന് ഒരുങ്ങുന്ന അവസരത്തിലാണ് ഗുജറാത്തിൽ വേദാന്ത ഗ്രൂപ്പ് വൻ നിക്ഷേപം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അടക്കമുളളവർ യൂറോപ്യൻ പര്യടനത്തിനായി യാത്ര തിരിക്കുന്നത് സംസ്ഥാനത്ത് വിവാദമായിക്കഴിഞ്ഞു. മന്ത്രിമാരുടെ വിദേശപര്യടനങ്ങൾ കാര്യമായി നടക്കാറുണ്ടെങ്കിലും ഇതനുസരിച്ചുളള നിക്ഷേപമോ പദ്ധതികളോ സംസംസ്ഥാനത്തേക്ക് വരുന്നില്ലെന്നാണ് ആക്ഷേപം.

Tags: Narendra Modiപ്രധാനമന്ത്രിIndian PM
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies