മണ്ഡല മകരവിളക്ക് തീർത്ഥാടനം; ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്; സർക്കാരിനോട് ആവശ്യപ്പെടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ഡല മകരവിളക്ക് തീർത്ഥാടനം; ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്; സർക്കാരിനോട് ആവശ്യപ്പെടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 07:10 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം മുതൽ ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടും. വൈകീട്ട് മൂന്ന് മണിയ്‌ക്ക് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേരുക.

ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ രണ്ട് മാസം ബാക്കി നിൽക്കെയാണ് അവലോകന യോഗം ചേരുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് നിലപാട്. നിലവിൽ ചെറിയ വാഹനങ്ങൾ ഉൾപ്പടെ ബേസ് ക്യാമ്പായ നിലക്കലിൽ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസിൽ ആണ് തീർത്ഥാടകർക്ക് പമ്പയിൽ എത്താനാകുക. ഇതിന് പകരം ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

കെഎസ്ആർടിസി ബസിലെ തിക്കും തിരക്കും കാരണം ഉണ്ണിയപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വിൽപ്പന ഗണ്യമായി ബോർഡിന് കുറഞ്ഞിട്ടുണ്ട്. പമ്പ നിലക്കൽ പ്രത്യേക സർവ്വീസ് നടത്തുന്നതിലൂടെ കെഎസ്ആർടിസി അമിത ലാഭം കൊയ്യുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെ നിലപാട്. സന്നിധാനത്തും പമ്പയിലും നിലക്കലും തീർത്ഥാടകർക്ക് വിരി വയ്‌ക്കാൻ കൂടുതൽ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് മുന്നോട്ട് വയ്‌ക്കും.

നിലക്കൽ കുടിവെള്ള പദ്ധതി തീർത്ഥാടന കാലത്തിന് മുൻപ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെടും. വെർച്ച്വൽ ക്യൂ സംവിധാനം പൂർണമായി ദേവസ്വം ബോർഡിന് കീഴിലുള്ള ആദ്യ തീർത്ഥാടനകാലമാണിത്. ദേവസ്വം മന്ത്രിയ്‌ക്ക് പുറമെ മറ്റ് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും.

Tags: SABARIMALADEVASWAM BOARD
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies