മുംബൈ: മുംബൈയിലെ സ്വകാര്യ കമ്പനിയായ പരേഖ് അലുമിനെക്‌സ് ലിമിറ്റഡിന്റെ ലോക്കറിൽ ഇ ഡി നടത്തിയ മിന്നൽ റെയ്ഡിൽ 91.5 കിലോ സ്വർണ്ണവും 240 കിലോ വെള്ളിയും പിടികൂടി. കമ്പനിയുടെ 761 ലോക്കറുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഇവയിൽ നിന്നും 91.5 കിലോ സ്വർണവും 152 കിലോ സ്വർണ്ണവും കണ്ടെത്തുകയായിരുന്നു. കൂടുതൽ തിരച്ചിൽ നടത്തവേ മറ്റൊരിടത്തു നിന്നും 188 കിലോ ഗ്രാം വെള്ളിയും കൂടി കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 47.76 കോടി രൂപയാണെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
കമ്പനിയെ കുറിച്ച് മുൻപും നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. മുംബൈയിലെ നിരവധി ബാങ്കുകളെ കബളിപ്പിച്ച് 2296.58 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പരേഖ് അലുമിനെക്‌സ് ലിമിറ്റഡിനെതിരെ 2018മുതൽ കേസ് നിലനിൽക്കുന്നുണ്ട്. കമ്പനി നടത്തുന്ന അനധികൃത ഇടപാടുകളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കമ്പനിയുടെ ലോക്കർ സൂക്ഷിച്ചിരുന്ന ഇടങ്ങളിൽ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. സി സി ടി വി ക്യാമറകൾ ഘടിപ്പിക്കാതെയായിരുന്നു ലോക്കർ പരിസരം സൂക്ഷിച്ചിരുന്നത്. കമ്പനിക്ക് ലോക്കർ നടത്തിപ്പിനാവശ്യമായ കെ വൈ സി സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നില്ലന്നും തുടരന്വേഷണത്തിൽ കണ്ടെത്തി. ഗുരുതരമായ പിഴവുകൾ വരുത്തിയാണ് ഇവർ ലോക്കറുകൾ നടത്തിയിരുന്നത്. കോടികളുടെ ഇടപാടുകൾ നടത്തുക വഴി വലിയ കുറ്റകൃത്യങ്ങൾ നടത്തിയ കമ്പനി മാനേജ്‍മെന്റിനെതിരെ നിരവധി വകുപ്പുകൾ ചുമത്തി ഇ ഡി കേസെടുത്തു.
Comments