ബിഎംഡബ്ല്യു പഞ്ചാബിൽ പ്ലാൻറ് സ്ഥാപിക്കും എന്ന് പഞ്ചാബ് മുഖ്യമന്ത്രി; തങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് കമ്പനി; മുഖ്യമന്ത്രി ഭഗവന്ത് മന്റെ അവകാശവാദം തള്ളി ബിഎംഡബ്ല്യു- BMW, Punjab, Bhagwant Mann
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഎംഡബ്ല്യു പഞ്ചാബിൽ പ്ലാൻറ് സ്ഥാപിക്കും എന്ന് പഞ്ചാബ് മുഖ്യമന്ത്രി; തങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് കമ്പനി; മുഖ്യമന്ത്രി ഭഗവന്ത് മന്റെ അവകാശവാദം തള്ളി ബിഎംഡബ്ല്യു- BMW, Punjab, Bhagwant Mann

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 09:05 am IST
Facebook
Twitter
WhatsAppTelegram

ഗുഡ്ഗാവ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ അവകാശവാദത്തെ തള്ളി ബിഎംഡബ്ല്യു. പഞ്ചാബിൽ ഓട്ടോ പാർട്‌സ് പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളാണ് ബിഎംഡബ്ല്യുവിന്റെ ഇന്ത്യ വിഭാഗം നിഷേധിച്ചിരിക്കുന്നത്. പഞ്ചാബിൽ ഓട്ടോ പാർട്‌സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു സമ്മതിച്ചുവെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അവകാശപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ അവകാശവാദത്തെ തള്ളി ബിഎംഡബ്ല്യു രംഗത്തെത്തി.

ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു പഞ്ചാബിൽ ഒരു ഓട്ടോ പാർട്സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ സമ്മതിച്ചു. പഞ്ചാബിലെ വ്യാവസായിക വളർച്ചയ്‌ക്ക് വലിയ ഉത്തേജനം നൽകുന്നതാണ് ഓട്ടോ പാർട്‌സ് നിർമ്മാണ മേഖല എന്നുമാണ് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നത്. ബിഎംഡബ്ല്യു പദ്ധതി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുമെന്നും സർക്കാരിന്റെ ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.

ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയ്‌ക്ക് ചെന്നൈയിൽ മാത്രമാണ് ഓട്ടോ പാർട്‌സ് നിർമ്മാണ യൂണിറ്റ് ഉള്ളത്. ഇപ്പോൾ രണ്ടാമത്തെ ഉത്പാദന യൂണിറ്റ് പഞ്ചാബിൽ ആരംഭിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞത്. അതേസമയം, പഞ്ചാബിൽ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയ്‌ക്ക് പദ്ധതിയില്ല. കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമൊപ്പം പ്രീമിയം ഉപഭോക്താക്കൾക്കുള്ള പ്രത്യേക സേവനങ്ങളും ഇന്ത്യയിൽ ബിഎംഡബ്ല്യു ​ഗ്രൂപ്പ് തുടരും. ചെന്നൈയിലെ നിർമ്മാണ പ്ലാൻറ്, പൂനെയിലെ ഒരു സ്പെയർ പാർട്സ് വെയർഹൗസ്, ഗുഡ്ഗാവ്-എൻസിആർ പരിശീലന കേന്ദ്രം, രാജ്യത്തെ പ്രധാന മെട്രോകളിൽ നന്നായി വികസിപ്പിച്ച ഡീലർ ശൃംഖല എന്നിവയാണ് ബിഎംഡബ്യൂവിന് നിലവിൽ ഇന്ത്യയിൽ ഉള്ളത്. പഞ്ചാബിൽ ഓട്ടോ പാർട്‌സ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ പദ്ധതിയില്ല എന്നും ബിഎംഡബ്ല്യു വ്യക്തമാക്കി.

Tags: punjabBhagwant MannBMW
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies