ജോർദാൻ : ജോർദാന്റെ തലസ്ഥാനമായ അമ്മനിൽ കെട്ടിടം തകർന്നു വീണ് എട്ട് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോയ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൾ ശ്രദ്ധനേടുന്നത്.
കോൺക്രീറ്റുകളാൽ മൂടപ്പെട്ട ഒരു കുഴിക്കുള്ളിൽ നിന്നാണ് രക്ഷാപ്രവർത്തന സംഘം കുഞ്ഞിനെ ശ്രദ്ധയോടെ പുറത്തെടുത്തത്. കുഞ്ഞിനെ കൈയ്യിൽ കിട്ടിയതോടെ രക്ഷാ പ്രവർത്തക സംഘത്തിലെ ഒരാൾ കൈക്കുഞ്ഞിനെയും എടുത്തുകൊണ്ടോടി, ഉടൻ ആശുപത്രിയിൽ എത്തിച്ചു.
https://twitter.com/BNNBreaking/status/1570339452920401920?fbclid=IwAR0nfPHijURfk3eJzYDVyKXpV_N0ay2sUJPh59Ade0WUJ8ObxNBFfEZvhhY
കുഞ്ഞിന് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട അമ്പതുകാരനെയും രക്ഷപ്പെടുത്തി,
ജബൽ അൽ-വെയ്ബ്ദെ ജില്ലയിലെ 25 ഓളം പേർ താമസിക്കുന്ന കെട്ടിടം ചൊവ്വാഴ്ചയാണ് തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ പെട്ട് കിടക്കുന്നുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങൾ ഉറപ്പാക്കാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബുധനാഴ്ച പിഎസ്ഡി ഡയറക്ടർ മേജർ ജനറൽ ഒബൈദല്ല മായ്തയോട് നിർദ്ദേശിച്ചു.















