ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ദേശീയഗീതമായ ‘വന്ദേ മാതരം’ അപമാനിക്കുന്നത് ശിക്ഷാര്‍ഹ കുറ്റമാക്കുന്ന ‘ദേശീയ ബഹുമതികള്‍ അപമാനിക്കുന്നത് തടയല്‍ (ഭേദഗതി) ബില്‍2026’ രാജ്യസഭയില്‍ നാളെ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് നിര്‍ണായക ഭേദഗതി ബില്‍ സഭയിലെത്തുന്നത്. ദേശീയഗാനമായ ‘ജനഗണമന’യ്‌ക്ക് നിലവിലുള്ള അതേ നിയമപരവും ശിക്ഷാനടപടിയുമായ സംരക്ഷണം ‘വന്ദേ മാതരം’ എന്ന ദേശീയഗീതത്തിനും നല്‍കുകയാണ് ബില്ലിന്റെ ലക്ഷ്യം.

ബില്‍ നിയമമായാല്‍ വന്ദേ മാതരത്തെ മനഃപൂര്‍വം അപമാനിക്കുകയോ, ആലാപനം തടസ്സപ്പെടുത്തുകയോ, തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കും. നിലവില്‍ ദേശീയ ബഹുമതികള്‍ അപമാനിക്കുന്നത് തടയല്‍ നിയമം ദേശീയഗാനത്തെയും ദേശീയപതാകയെയും ഭരണഘടനയെയും സംരക്ഷിക്കുന്നതാണ്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ദേശീയഗീതവും ഇതേ നിയമപരിരക്ഷയുടെ പരിധിയില്‍ വരും.

ജൂലൈ 9-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം, സര്‍ക്കാര്‍ ചടങ്ങുകളില്‍ ‘വന്ദേ മാതരം’യും ‘ജനഗണമന’യും ഒരുമിച്ച് ആലപിക്കുമ്പോള്‍ ആദ്യം ‘വന്ദേ മാതരം’ ആലപിക്കണമെന്നും തുടര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍, ‘വന്ദേ മാതരം’ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമായി രാജ്യത്ത് പരിഗണിക്കപ്പെടും.

Tags: Amit ShahTable Prevention Of InsultsNational HonourBill In Rajya Sabha
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies